ചാലോട് ക്രൗൺ ലയൺസ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ചാലോടിൽ സ്തനാർബുദ ബോധവൽക്കരണ റാലി സംഘടിപ്പിച്ചു
കണ്ണൂർ : സ്തനാർബുദ ബോധവൽക്കരണത്തിൻ്റെ ഭാഗമായി ലയൺസ് ഇൻ്റർനാഷണൽ 318-E സംസ്ഥാനത്തു ടനീളം നടത്തുന്ന ബോധവൽക്കരണ റാലിയുടെ ഭാഗമായി ചാലോട് ക്രൗൺ ലയൺസ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ചാലോടിൽ സ്തനാർബുദ ബോധവൽ ക്കരണ റാലി സംഘടിപ്പിച്ചു. കീഴല്ലൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. മിനി ഉദ്ഘാടനം ചെയ്തു. ചാലോട് ലയൺസ് ക്ലബ്ബ് പ്രസിഡന്റ് കെ.അശോകൻ അധ്യക്ഷത വഹിച്ചു. MJF മനോജ് നീലിയത്ത്, കീഴല്ലൂർ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺമാരായ കെ.വി. ഷീജ, വസന്ത ടീച്ചർ, റീജണൽ ചെയർ പേഴ്സൺ ലയൺ ശ്രീജ മനോജ് MJF തുടങ്ങിയവർ സംസാരിച്ചു.