കണ്ണൂർ ജില്ല സ്കൂൾ പാചക തൊഴിലാളി യൂണിയൻ സി ഐ ടി യു വിൻ്റെ നേതൃത്വത്തിൽ ധർണ്ണ നടത്തി
കണ്ണൂർ : കണ്ണൂർ ജില്ല സ്കൂൾ പാചക തൊഴിലാളി യൂണിയൻ സി ഐ ടി യു വിൻ്റെ നേതൃത്വത്തിൽ കണ്ണൂർ ഹെഡ് പോസ്റ്റോഫീന് മുന്നിൽ ധർണ്ണ നടത്തി. സി ഐ ടി യു സംസ്ഥാന സെക്രട്ടറി കെ പി സഹദേവൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ പാചക തൊഴിലാളികളുടെ വേതനത്തിലെ കേന്ദ്ര വിഹിതം വർദ്ധിപ്പിക്കുക, 250 കുട്ടികൾക്ക് ഒരു പാചക തൊഴിലാളി എന്ന അനുപാതം നടപ്പിലാക്കുക, ജോലി ഭാരം കുറക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ്ണ നടത്തിയത്.ജില്ല പ്രസിഡൻ്റ് എം പ്രകാശിനി അധ്യക്ഷത വഹിച്ചു. കെ ലീല. ടി പി ശോഭന, ടി ശശിധരൻ എന്നിവർ സംസാരിച്ചു.