കെഎംസിസി ഖത്തർ കണ്ണൂർ ജില്ലാ സ്പോർട്സ് ഫെസ്റ്റ്; തളിപ്പറമ്പ ജേതാക്കളായി, പയ്യന്നൂർ റണ്ണേഴ്സ് അപ്പ്
കണ്ണൂർ : കെഎംസിസി ഖത്തർ കണ്ണൂർ ജില്ലാ സ്പോർട്സ് ഫെസ്റ്റിൽ തളിപ്പറമ്പ ജേതാക്കളായി. പയ്യന്നൂർ റണ്ണേഴ്സ് അപ്പ്. കണ്ണൂർ ഡേയ്സ് ഭാഗമായി Gems അക്കാദമി സംഘടിപ്പിച്ച സ്പോർട്സ് ഫെസ്റ്റ് ഫുട്ബോൾ മത്സരത്തിൽ ജില്ലയിലെ മണ്ഡലങ്ങൾ തമ്മിൽ നടന്ന മത്സരങ്ങൾ കായിക പ്രേമികൾ ആവേശം ഉണർത്തി. വാശിയേറി യ മത്സരത്തിൽ തളിപ്പറമ്പ ജേതാക്കൾ ആയി. പയ്യന്നൂർ റണ്ണേഴ്സ് അപ്പും ആയി.വിജയികൾക്കുള്ള ട്രോഫി കെ എം സി സി ഖത്തർ മുൻ പ്രസിഡൻ്റ് എസ് എ എം ബഷീർ, യുസുഫ് ചിറ്റൂളി എന്നിവർ ചേർന്ന് നൽകി. റണ്ണേഴ്സ് അപ്പിനുള്ള ട്രോഫി ജില്ലാ ജനറൽ സെക്രട്ടറി ഷഹബാസ് തങ്ങൾ, അസീസ് കക്കട്ടിൽ എന്നിവർ നൽകി. വിജയികൾക്കുള്ള പ്രൈസ് മണി റഹീസ് പെരുമ്പയും നൽകി.മത്സത്തിൽ ജില്ലയിലെ 8 മണ്ഡലങ്ങൾ ആണ് മാറ്റുരച്ചത്.