പട്ടുവം മോഡൽ റെസിഡെൻഷ്യൽ ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾക്ക് സ്പോർട്സ് കിറ്റ് വിതരണം ചെയ്തു
തളിപ്പറമ്പ : പട്ടുവം മോഡൽ റെസിഡെൻ ഷ്യൽ ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾക്ക് കേരളാ ആർമ്ഡ് പോലീസ് നാലാം ബറ്റാലിയനും, കേരളാ പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ, കേരളാ പോലീസ് അസോസിയേഷൻ, കെ.എ.പി.4 ജില്ലാ കമ്മറ്റികളുടെയും നേതൃത്വത്തിൽ സ്പോർട്സ് കിറ്റ് വിതരണം ചെയ്തു. കെ എ പി നാലാം ബറ്റാലിയൻ ഡെപ്യൂട്ടി കമാണ്ടൻ്റ് ശ്രീനിവാസൻ പരിപാടി ഉൽഘാടനം നിർവഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ സ്വരാജ് നടുക്കണ്ടി അധ്യക്ഷത വഹിച്ചു. പ്രധാന അധ്യാപിക പ്രീത കുമാരി, കെ പി ഒ എ സ്റ്റേറ്റ് എക്സിക്യൂട്ടീവ് അംഗം ബാബു ടി, ശ്രീജേഷ് ഇ, പ്രസാദ് അലോക്കൻ, രാജേഷ് ചന്ദ്ര തുടങ്ങിയവർ സംസാരിച്ചു.