ആന്തൂർ നഗരസഭ മലയാള ഭാഷാദിനാഘോഷവും ഭരണ ഭാഷ വാരാഘോഷവും സംഘടിപ്പിച്ചു
ആന്തൂർ : ആന്തൂർ നഗര സഭ മലയാള ഭാഷാ ദിനാഘോഷവും ഭരണ ഭാഷ വാരാഘോഷവും സംഘടിപ്പിച്ചു. ചെയർമാൻ പി. മുകുന്ദൻ ഉൽഘാടനം ചെയ്തു. വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ കെ. പി. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.എൻ. അനീഷ്, സുപ്രണ്ട് ടി. മധു, എം.ഇ. സുനിൽ കുമാർ, കെ.വി. പ്രേമരാജൻ, എം. ആമിന, പി.കെ. മുഹമ്മദ് കുഞ്ഞി, കൗൺസിലർ ടി.കെ. വി നാരായണൻ തുടങ്ങിയവർ സംസാരിച്ചു. നഗരസഭ കൗൺസിലർമാർ, ഉദ്യോഗസ്ഥർ, ഹരിതകർമ്മസേന, കുടുംബശ്രീ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് വിവിധ കലാപരിപാടികളും മത്സരങ്ങളും നടന്നു.