ലോക സമാധാന യുദ്ധവിരുദ്ധ ലോകജലസുരക്ഷാ സന്ദേശമുയർത്തി ചാൾസൺ സ്വിമ്മിങ് അക്കാദമി നീന്തൽ പരിശീലനം
കണ്ണൂർ : നീന്തൽ ഒരു മഹത്തായ സന്ദേശമാണ്. ലോക സമാധാന യുദ്ധവിരുദ്ധ ലോകജലസുരക്ഷാ സന്ദേശമുയർത്തി ചാൾസൺ സ്വിമ്മിങ് അക്കാദമി നീന്തൽ പരിശീലനം തുടരുന്നു. നീന്തൽ യജ്ഞം ദീർഘദൂര പുഴ, കായൽ , കടൽ നീന്തൽ (40 km) നീന്തൽ വിജയകര മാക്കുന്നതിനായാണ് പരിശീലനം. പയ്യന്നൂർ, പെരുമ്പ പുഴകളിൽ ഏറ്റവും കൂടുതൽ ശക്തമായ ഒഴുക്കുള്ള പുതിയ പുഴക്കര പാലത്തിന് സമീപം നിന്നാരംഭിച്ച് പെരുമ്പ പുഴയിലെ ചങ്കൂരിപ്പാലവും കടന്ന് തിരികെ പുതിയ പുഴക്കര പാലത്തിന് സമീപം മൂന്ന് മണിക്കൂർ നീന്തലിന് ശേഷം സമാപിച്ചു. സുനിൽ കുന്നരു ഉത്ഘാടനം ചെയ്തു. പണ്ണേരി രമേശൻ,ജാക്സൺ ഏഴിമല, ഷിജോ സി.ഡി സംസാരിച്ചു. പരിശീലനത്തി ൽ പങ്കെടുത്തവരെല്ലാം ആയാസ രഹിതമായി 5Km നീന്തി. 13 ന് രാവിലെ 6 മണിക്ക് പയ്യമ്പലം കടലിലെ പരിശീലന ത്തോടെ നവംബർ 16,17 തീയതികളിൽ നടക്കുന്ന നീന്തൽ യജ്ഞത്തിൻ്റെ മുന്നൊരുക്കങ്ങൾ പൂർത്തിയാകും, ലോക സമാധാനസന്ദേശവും, ജലസുരക്ഷ ബോധവത്കരണ സന്ദേശവുമുയർത്തി യായിരുന്നു നീന്തൽ പരിശീലനം.