കാഞ്ഞിരക്കൊല്ലി- ശശിപ്പാറ റോഡിൽ കുട്ടിമാവ് തോട്ടുചാലിൽ നിന്ന് 100ലിറ്റർ വാഷ് കണ്ടെടുത്ത് കേസെടുത്തു
കണ്ണൂർ : കോരിച്ചൊരിയുന്ന മഴയിൽ എക്സൈസ് പാർട്ടി നടത്തിയ റെയിഡിൽ കാഞ്ഞിരക്കൊല്ലി- ശശിപ്പാറ റോഡിൽ കുട്ടിമാവ് തോട്ടുചാലിൽ നിന്ന് 100ലിറ്റർ വാഷ് കണ്ടെടുത്ത് അബ്കാരി കേസെടുത്തു. ശ്രീകണ്ഠാപുരം എക്സൈസ് റേഞ്ച് ഓഫീസിലെ അസി: എക്സൈസ് ഇൻസ്പെക്ടർ പി.ആർ. സജീവിൻ്റെ നേതൃത്വത്തിൽ ആയിരുന്നു റെയ്ഡ്. കോരിച്ചൊരിയുന്ന മഴയിൽ എക്സൈസ് സംഘം വലിയ വാറ്റു സങ്കേതം തകർത്ത് ഉടമസ്ഥനില്ലാത്ത നിലയിൽ കാണപ്പെട്ട 100 ലിറ്റർ വാഷ് കണ്ടെടുക്കുകയായിരുന്നു. പാർട്ടിയിൽ പ്രിവൻ്റീവ് ഓഫീസർ എം.എം.ഷഫീക് സിവിൽ എക്സൈസ് ഓഫീസർ അഖിൽജോസ് വനിത സിവിൽ എക്സൈസ് ഓഫീസർ പി.കെ.മല്ലിക എന്നിവർ പങ്കെടുത്തു.