കണ്ണൂർ നോർത്ത് ഉപജില്ലാ സ്കൂൾ കലോത്സവം ഒക്ടോബർ 26,28,29,30 തീയതികളിൽ ചെമ്പിലോട് ഹയർ സെക്കന്ററി സ്കൂളിൽ വച്ച് നടക്കും
കണ്ണൂർ : കണ്ണൂർ നോർത്ത് ഉപജില്ലാ സ്കൂൾ കലോത്സവം ഒക്ടോബർ 26,28,29,30 തീയതികളിൽ ചെമ്പിലോട് ഹയർ സെക്കന്ററി സ്കൂളിൽ വച്ച് നടക്കും. 106 സ്കൂളുകളിൽ നിന്നായി 118 ഇനങ്ങളിൽ 6254 കുട്ടികൾ മത്സരത്തിൽ പങ്കെടുക്കും. 12 വേദികളാണ് മത്സരത്തിനു വേണ്ടി ഒരുങ്ങുന്നത്. ഒരു ദിവസം 4500 പേരുടെ ഭക്ഷണം ഒരുക്കുന്നുണ്ട്. 28 തികളാഴ്ച 12 മണിക്ക് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി കലോത്സവത്തിന്റെ ഔപചാരിക ഉത്ഘാടനം നിർവഹിക്കും. സമാപന സമ്മേളനം ഒക്ടോബർ 30 ന് എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി കെ പ്രമീള ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടക സമിതി ചെയർമാൻ കെ ദാമോദരൻ, വത്സൻ മഠത്തിൽ, AEO പ്രസന്ന കുമാരി, റീനാകുമാരി ടി പി, കെ പ്രകാശൻ, കെ.സുനിൽകുമാർ,ടി.കെ. പ്രദീപൻ ,റഷീദ സി പി, ടി. അബൂബക്കർ, സി.ആർ. റീന , കെ.പി.സുധീർഎന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.