ഡോ. സൈറു ഫിലിപ്പ് പരിയാരം ഗവ. മെഡിക്കൽ കോളജ് പ്രിൻസിപ്പൽ
തളിപ്പറമ്പ : പരിയാരം ഗവ. മെഡിക്കൽ കോളജിൽ പുതിയ പ്രിൻസിപ്പലിനെ നിയമിച്ചു. കോട്ടയം ഗവ. മെഡിക്കൽ കോളജ് കമ്യൂണിറ്റി മെഡിസിൻ വിഭാഗം പ്രഫസറായിരുന്ന ഡോ. സൈറു ഫിലിപ്പിനെയാണ് നിയമിച്ചത്. പരിയാരത്ത് ആറ് മാസമായി സ്ഥിരം പ്രിൻസിപ്പൽ തസ്തിക ഒഴിഞ്ഞു കിടക്കുകയായിരുന്നു. നിലവിൽ വൈസ് പ്രിൻസിപ്പൽ ഡോ. ഷീബ ദാമോധരനാണ് പ്രിൻസിപ്പൽ ഇൻ ചാർജ്.