വീട്ടുമതിലിൽ വിസ്മയക്കാഴ്ചയൊരുക്കി അനന്യ പ്രകാശൻ എന്ന പ്ലസ്ടു വിദ്യാർത്ഥിനി
കണ്ണൂർ : ചിത്രകലയുടെ ബാലപാഠം പോലും ശാസ്ത്രീയമായി അഭ്യസിക്കാത്ത അനന്യ സ്വന്തം വീട്ടുമതിൽ കാൻവാസാക്കിയപ്പോൾ നാട്ടുകാർക്ക് അത് വിസ്മയക്കാഴ്ചയായി. പുഴക്കുളങ്ങര ജനകീയ വായന ശാലയ്ക്കടുത്ത അനന്യ പ്രകാശൻ എന്ന പ്ലസ്ടു വിദ്യാർത്ഥിനി വരച്ച മതിൽ ചിത്രങ്ങളാണ് ആസ്വാദനത്തിൻ്റെ വേറിട്ട അനുഭവതലമൊരുക്കുന്നത്. മനംകവരുന്ന വർണചിത്രങ്ങളളാണ് അനന്യപ്രകാശൻ തന്റെ കൈകളാൽ വാർത്തെടുക്കുന്നത്. രാജരാജേ ശ്വര ക്ഷേത്രപരിസരത്തു നിന്ന് വെള്ളാവിലേക്കുള്ള റോഡിന്റെ അരികു ചേർന്നുള്ള കൊച്ചുവീടിന്റെ ചുമരിൽ കൗതുകത്തിനു മാത്രം ചിത്രങ്ങൾ വരച്ചുതു ടങ്ങിയ അനന്യ ക്രമേണ വരയുടെ ലോകം വീടിനുപുറത്തേക്കു മെത്തിക്കുകയായിരുന്നു. ആക്രിലിക് പെയിന്റ് ഉപയോഗിച്ച് കടും നിറത്തിൽ ചായക്കൂട്ടുകൾ മതിലിലേക്കാവിഷ്ക രിച്ചപ്പോൾ അത് ലക്ഷണമൊത്ത രണ്ട് അമൂർത്ത ചിത്ര ങ്ങളുടെ പിറവിയായി. അധ്യയന സമയം കഴിഞ്ഞുള്ള മണിക്കൂ റുകൾ മാത്രമാണ് വരയ്ക്ക് ഉപ യോഗപ്പെടുത്തിയത്.
രാവിലെ ആറ് മുതൽ എട്ടുമ ണിവരെയും വൈകിട്ട് ആറ് മുതൽ രാത്രി 11 മണിവരെയു മുള്ള സമയമെടുത്ത് അഞ്ച് ദിവസം കൊണ്ട് വരപൂർത്തിയാക്കി. തെയ്യങ്ങൾ അനന്യയ്ക്ക് എന്നും പ്രിയപ്പെട്ട ദൃശ്യബോധ്യമാണ്. കടുംനിറങ്ങളിലുള്ള മുഖത്തെഴുത്തുകളും ആടയാഭരണങ്ങളുമെല്ലാം അന ന്യയുടെ മനസിൽ പണ്ടേ പതിഞ്ഞവയാണ്. കടാങ്കോട്ട് മാക്കവും മക്കളും അനുഭവിച്ച ഹൃദയവ്യഥകളെ കഴിഞ്ഞവർഷം നൃത്തവേദിയിലെത്തിച്ച ഈ മിടുക്കി അന്ന് കൊറിയോഗ്രാഫി അവതര ണത്തിന് വേദിയിൽ നൃത്തച്ചുവടുവെയ്ക്കുന്ന തിനുപുറമെ ചമയങ്ങളൊരുക്കുന്നതിന്റെ അണിയറ ശില്പ്പിയുമായിരുന്നു. തെയ്യക്കോപ്പുകളെയും അണിയലത്തെയും വെല്ലുന്ന തരത്തിലുള്ള ചമയക്കോപ്പുകളായിരുന്നു അന്ന് തയ്യാറാക്കിയിരുന്നത്. പാഴ്വസ്തുക്കളും കാർഡ്ബോർഡും മുറിച്ചെടുത്ത് ചായം തേച്ചുപിടിപ്പിച്ചാണ് അവയെല്ലാമുണ്ടാക്കിയത്. അതിനും പ്രേരണയായത് തെയ്യങ്ങളുടെ രൂപ ഭാവങ്ങളിലെ വശ്യത അനന്യയെ അത്രയേറെ സ്വാധീനിച്ചുവെന്നതാണ്. ഇപ്പോൾ മതിലിൽ വരച്ച ചിത്രങ്ങളിൽ ഒരേസമയം വ്യത്യസ്ത തെയ്യം മുഖ ത്തെഴുത്തുകളുടെ സങ്കലന മാതൃകയുണ്ട്. പരമ്പരാഗത കലാരൂപങ്ങളുടെ അമൂർത്ത ഭാവങ്ങളിലേക്കും സൂക്ഷ്മ ശ്രദ്ധ ആവശ്യപ്പെടുന്ന വിധത്തിലുള്ളതാണ് ചിത്രങ്ങൾ. മൂത്തേടത്ത് ഹയർസെ ക്കണ്ടറി സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥിനിയായ അനന്യക്ക് അച്ചൻ പ്രകാശനും അമ്മ സനിജയും സഹോദരി ആതിരയും പൂർണ പിന്തുണ നൽകി കൂടെ നിൽക്കുന്നു. നൃത്തസംവിധാനത്തിലും ചമയാവിഷ്ക്കാരത്തിലും അപൂർവ വിസ്മയമായി കഴിഞ്ഞവർഷം നാട്ടു കാരുടെ അനുമോദനമേറ്റു വാങ്ങിയിരുന്നു. പുഴക്കുളങ്ങര ജനകീയ വായനശാലയും അനന്യയെ ആദരിക്കാൻ തയ്യാറാവുകയാണ്.