തുലാം പതിനാറിന് ചെറുകുന്ന് അന്ന പൂർണ്ണേശ്വരി ക്ഷേത്രത്തിൽ കെട്ടിയാടി കോതാമൂരി തെയ്യം
പഴയങ്ങാടി : ഭക്തിയുടെ നിറവിൽ ഇക്കുറിയും തുലാം പതിനാറിന് ചെറുകുന്ന് അന്ന പൂർണ്ണേശ്വരി ക്ഷേത്രത്തിൽ കെട്ടിയാടി കോതാമൂരി തെയ്യം.കൂടെ ഹാസ്യാത്മകവേഷമായ രണ്ടു മാരിപ്പനിയന്മാരും അരങ്ങിലെത്തി. ഐശ്വര്യം വർദ്ധിപ്പിക്കാനായി ഇന്ദ്രന്റെ നിർദ്ദേശപ്രകാരം ഭൂമിയിലേക്ക് വന്ന കാമധേനുവിന്റെയും അനുചര ന്മാരുടെയും അനുഗ്രഹകഥകളാണ് കോതാമൂരിയുടെ അടിസ്ഥാനം . കോതാരി എന്നാൽ കാമധേനു തന്നെയെന്നാണ് വിശ്വാസം. മലയ സമുദായക്കാരാണ് സാധാരണ കോതാമൂരി കെട്ടുക. ഒരു സംഘത്തില്‍ ഒരു കോതാമൂരി തെയ്യവും കൂടെ രണ്ടു മാരിപ്പനിയന്മാരും ഉണ്ടാകും. കോതാമൂരി തെയ്യ്ത്തിനു അരയില്‍ ഗോമുഖം കെട്ടിവെച്ചിട്ടുണ്ടാകും.
പനിയന്മാര്ക്ക് മുഖപ്പാളയും, അരയില്‍ കുരുത്തോലയും പൊയ്ക്കാതുകളും ഉണ്ടാകും.ഈ കലയിലെ മുഖ്യഭാഗം പനിയരെന്ന വേഷങ്ങൾക്കാണ്. ഹാസ്യാത്മകവേഷം കൈകാര്യം ചെയ്യുന്നത് ഇവരാണ്. തൃച്ചംബരത്തപ്പനെയു, അഗ്രശാലാ മാതാവിനേയു സ്തുത്യജിച്ച് കൊണ്ടുള്ള പാട്ടും കോതാമൂരിയുടെ ഭാഗമാണ്. നർമ്മത്തിൽ ചാലിച്ചുള്ള പനിയന്മാര്റുഫിഡെ സംഭാഷണം തന്നെയാണ് ഇതിന്റെ പ്രധാന ആകർഷണം. എം വി വിപിൻ ദാസ് സവിന ദമ്പതികളുടെ മകനായ അഞ്ചാം ക്ലാസ്സുകാരൻ എം പി വസുദേവ് ആണ് ചെറുകുന്ന് അന്ന പൂർണ്ണേശ്വരി ക്ഷേത്രത്തിൽ താമൂരിയായി വേഷമണിഞ്ഞത്. എം വി മുരളി പണിക്കരുടെ നേതൃത്വത്തിൽ ആണ് ക്ഷേത്രത്തിൽ കോതാമൂരി അവതരിപ്പിച്ച്ത്. പി സതീഷ് പണിക്കർ, പ്രകാശൻ പണിക്കർ ഇടക്കേപ്പുറം, എം വി അനീഷ് പണിക്കർ, തുടങ്ങിയവരാണ് സംഘത്തിലുള്ളത് കോതാമൂരി കേട്ടയാടിയാൽ രോഗപീഡ അകറ്റി നാട്ടിൽ ഐശ്വര്യവും സമ്പത്തും ഉണ്ടാകുമെന്നാണ് വിശ്വാസം. മുൻ കാലങ്ങളിൽ കോതാമൂരികൾ ഗൃഹസന്ദര്‍ശനം നടത്താറുണ്ട്. എന്നാൽ ഇന്ന് ക്ഷേത്ര മുറ്റത് മാത്രം ഒതുങ്ങുകയാണ് ഇത്തരം അനുഷ്ഠാന കലകൾ ഇവർ ചോദിച്ചുവാങ്ങും.