വലിയ മാടാവിൽ ഒ. ചന്തുമേനോൻ സ്മാരക സ്കൂൾ വിദ്യാർത്ഥി അഹാൻ അനുപിനെ പ്രസ് ഫോറം പത്രാധിപർ ഇ.കെ.നായനാർ സ്മാരക ലൈബ്രറി അനുമോദിച്ചു
തലശേരി : ജയിച്ചവർ തോറ്റവരെ കളിയാക്കരുത് എന്ന ഏറെ അർത്ഥതല ങ്ങളുള്ള കളി നിയമ വാക്കുകളിലൂടെ സമൂഹത്തിന് പുതിയ ജീവിത പാഠം പകർന്നു നൽകിയ തിരുവങ്ങാട് വലിയ മാടാവിൽ ഒ ചന്തുമേനോൻ സ്മാരക സ്കൂൾ മൂന്നാം ക്ലാസ് വിദ്യാർത്ഥി അഹാൻ അനൂപിനെ തലശ്ശേരി പ്രസ് ഫോറം പത്രാധിപർ ഇ.കെ.നായനാർ സ്മാരക സ്മാരക ലൈബ്രറി സ്നേഹ സമ്മാനങ്ങൾ നൽകി അനുമോദിച്ചു. അനുമോദന യോഗം റബ് കോ ചെയർമാൻ കാരായി രാജൻ ഉത്ഘാടനം ചെയ്തു. വലിയ ചിന്തയുടെ ഉറവിടമാണ് കൊച്ചു അഹാന്റെ എഴുത്ത് വാക്കുകളിലൂടെ കേരളം കേട്ടതെന്ന് അദ്ദേഹം പറഞ്ഞു.
നാം വളരെ വൈകിപ്പോയ മുതിർന്ന വരാണെന്ന് കുഞ്ഞുങ്ങൾ നമ്മളെ പഠിപ്പിക്കുകയാണെന്നും കാരായി ചൂണ്ടിക്കാട്ടി. നവാസ് മേത്തർ അദ്ധ്യക്ഷത വഹിച്ചു.ലൈബ്രറി കൌൺസിൽ ജില്ലാ പ്രസിഡണ്ട് മുകുന്ദൻ മഠത്തിൽ, താലൂക്ക് പ്രസിഡണ്ട് പവിത്രൻ മൊകേരി,ഒ. ചന്തുമേനോൻ സ്മാരക വലിയ മാടാവിൽ സ്കൂൾ പ്രധാനാദ്ധ്യാപകൻ കെ.ആർ ഗിരിഷ് ബാബു, പി.ദിനേശൻ, അനീഷ് പാതിരിയാട്, എൻ. സിറാജുദ്ദീൻ, സംസാരിച്ചു. പ്രസ് ഫോറം, ലൈബ്രറിയു ടെ ഉപഹാരങ്ങൾ അഹാനും കുടുംബത്തിനും കാരായി രാജൻ സമ്മാനിച്ചു. മോഹനൻ പടയണി, സി.ഒ.ടി. ഷബീർ, അനീഷ് പാതിരിയാട് എന്നിവരും പ്രത്യേക സമ്മാനങ്ങൾ നൽകി. ന്യൂ സ് പ്ലസ് എഡിറ്റർ പി.എം. അഷ്റഫ് പൊന്നാട അണിയിച്ചു – അനുമോദനത്തിന് അഹാൻ അനൂപ് നന്ദി പറഞ്ഞു.