ലെൻസ്ഫെഡ് തളിപ്പറമ്പ വെസ്റ്റ് യൂണിറ്റ് കമ്മിറ്റി തളിപ്പറമ്പ ബഡ്സ് സ്കൂളിൽ വെച്ച് പുതുവത്സരം ആഘോഷിച്ചു
തളിപ്പറമ്പ : ലെൻസ്ഫെഡ് തളിപ്പറമ്പ വെസ്റ്റ് യൂണിറ്റ് പ്രസിഡണ്ട് ബിനു ഫിലിപ്പിൻ്റെ അദ്ധ്യക്ഷതയിൽ തളിപ്പറമ്പ നഗരസഭ വൈസ് ചെയർപേഴ്സൺ ദീപ രഞ്ജിത്ത് പരിപാടി ഉത്ഘാടനം ചെയ്തു. പരിപാടിയിൽ സ്കൂൾ പ്രിൻസിപ്പാൾ ഇർഷാദ്.ഒ.പി. അദ്ധ്യാപിക ഉഷാകുമാരി. പി. ലെൻസ്ഫെഡ് ഏരിയ പ്രസിഡണ്ട് കെ. പ്രജിത്ത്, ഏരിയ സെക്രട്ടറി ബിജു മോൻ പി.എസ്., ഏരിയ ട്രഷർ ശ്രീ. ഒ.ടി. രമേശൻ, അന്തൂർ യൂണിറ്റ് പ്രസിഡണ്ടും, യൂണിറ്റ് ഇൻ ചാർജറുമായ ശ്രീ. പ്രതീഷ്. സി. എൻ, തളിപ്പറമ്പ വെസ്റ്റ് യൂണിറ്റ് വൈസ് പ്രസിഡണ്ട് ശ്രീ. ഇ. നാരായണൻ, മുൻ പ്രസിഡണ്ട് ‘മാരായ അനിൽകുമാർ പി.വി. പുരുഷോത്തമൻ പി.വി പ്രവർത്തക സമിതി അംഗം ഷൈമ.കെ. എന്നിവർ പങ്കെടുത്തു. പരിപാടിയിൽ യൂണിറ്റ് സെക്രട്ടറി കെ. കാഞ്ചന സ്വാഗതവും, ട്രഷറർ ശ്രീ. നികേഷ് ഗോപിനാഥ് നന്ദിയും പറഞ്ഞു. തുടർന്ന് വിവിധ കലാപരിപാടികളും നടന്നു.