കരിക്കോട്ടക്കരിയിൽ നിയന്ത്രണം വിട്ട് ഓട്ടോ മറിഞ്ഞ് യുവാവ് മരിച്ചു
കണ്ണൂർ : കരിക്കോട്ടക്കരിയിൽ നിയന്ത്രണം വിട്ട് ഓട്ടോ മറിഞ്ഞ് യുവാവ് മരിച്ചു. വളയങ്കോട് സ്വദേശി കൊട്ടിലിങ്കൽ സുബൈർ ആണ് മരിച്ചത്. ചൊവ്വാഴ്ച്ച രാവിലെ 10 മണിയോടെ ഇരിട്ടി മലയോര ഹൈവേയിൽ കരിക്കോട്ടക്കരി കൊട്ടുകപ്പാറ കാലി വളവിലായിരുന്നു അപകടം. സുബൈറായിരുന്നു ഓട്ടോ ഓടിച്ചിരുന്നത്. നിയന്ത്രണം വിട്ടു മറിഞ്ഞ ഓട്ടോയ്ക്ക് അടിയിൽ കുടുങ്ങിയ സുബൈറിനെ നാട്ടുകാർ രക്ഷപ്പെടുത്തി ഇരിട്ടിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല