തകർന്ന കക്കിത്തോട് പാലം ഉടൻ പുന്നർനിർമ്മിക്കുക; സി പി എം മാടായി പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി
കണ്ണൂർ : തകർന്ന കക്കിത്തോട് പാലം ഉടൻ പുന്നർനിർമ്മിക്കുക. മാടായിയോ ടുള്ള അവഗണന അവസാനിപ്പിക്കുക. എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി സി പി എം മാടായി പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി. സിപിഎം മാടായി ഏരിയാ സിക്രട്ടറി വി വിനോദ് ഉദ്ഘാടനം ചെയ്തു. സമരം രാഷ്ട്രീയ പ്രേരിതമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് സഹീദ് കായിക്കാരൻ. മാടായി ഗ്രാമ പഞ്ചായത്ത് മാടായി ജനതയെ അവഗണിക്കുകയാണ്. മാടായി ചൈനാക്ലേ റോഡിലെ കൽവർട്ട് തകർന്നിട്ട് പുനർ നിർമ്മിക്കാൻ നടപടി ഇല്ല. മാടായി പാറയിലെ കക്കിത്തോട് വഴി ഒഴുകി വരുന്ന വെള്ളം ഒഴുകിപോകാൻ സൗകര്യം ഒരുക്കാത്തതിനാൽ മാടായിലെ നിരവതി വീടുകൾ വെള്ള ക്കെട്ട് ഭീഷണിയിലാണ്.
എംഎൽ ഫണ്ടിൽ അനുവതിക്കുന്ന മിനി മാസ്റ്റ് ലൈറ്റിന് അനുമതി നിഷേധിക്കുക യാണ് ഇങ്ങിനെ എല്ലാതരത്തിലും മാടായിയെ അവഗണിക്കുന്ന സമീപനമാണ് മാടായി പഞ്ചായത്ത് സ്വീകരിക്കുന്നത് എന്ന് സിപിഎം ആരോപിക്കുന്നു.മാടായി പഞ്ചായത്ത് ഓഫീസ് ഗെയിറ്റിന് സമീപം പോലിസ് സമരക്കാരെ തടഞ്ഞു.സി പി എം മാടായി ഏരിയാ സിക്രട്ടറി വി വിനോധ് സമരം ഉദ്ഘാടനം ചെയ്തു. പി ജനാർദനൻ അധ്യക്ഷത വഹിച്ചു. കെ വിനോദ്, പി വി വേണുഗോപാലൻ, തുടങ്ങിയവർ സംസാരിച്ചു.എന്നാൽ സമരം രാഷ്രീയ പ്രേരിതമാണെന്നും എം എൽ എ കൊട്ടിഘോഷിച്ച് ഉദ്ഘാടനം നടത്തിയ റോഡ് തകർന്നതിന് ഉത്തരവാദി എം എൽ ആണെന്നും പഞ്ചായത്ത് പ്രസിഡണ്ട് സഹീദ് കായിക്കാരൻ ആരോപിച്ചു.