കെ.എസ്.എസ് പി.എ ഉമ്മൻ ചാണ്ടി അനുസ്മരണവും അർദ്ധവാർഷിക കൗൺസിൽ യോഗവും നടത്തി
പഴയങ്ങാടി : കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ കല്ല്യാശ്ശേരി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അടുത്തില ഇന്ദിരാജി മന്ദിരത്തിൽ വെച്ച് ഉമ്മൻചാണ്ടി അനുസ്മരണ സമ്മേളനവും അർദ്ധവാർഷിക കൗൺസിൽ യോഗവും നടത്തി. കെ.എസ്.എസ്.പി.എ സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ കെ.സി.രാജൻ ഉദ്ഘാടനം നിർവ്വഹിച്ചു. പ്രസിഡന്റ് വി.പി.ശേഖരൻ അധ്യക്ഷത വഹിച്ചു. പി.അബ്ദുൽ ഖാദർ, എൻ.രാമചന്ദ്രൻ, എം.പി.ദാമോദരൻ, എൻ.തമ്പാൻ, വി.മണികണ്ഠൻ, പി.സുബ്രഹ്മണ്യൻ, പി. കുട്ടികൃഷ്ണൻ, എ.രാജൻ, ടി.ലക്ഷ്മി, ഇ.എൻ. കൃഷ്ണൻ നമ്പൂതിരി, കെ. ഡെയ്സി, കെ.സുരേഷ് ബാബു, പി.ജി.മുരളീധരൻ തുടങ്ങിയവർ പ്രസംഗിച്ചു.