കുളത്തിൽ വീണ് ചികിത്സയിലായിരുന്ന നഴ്സിങ് വിദ്യാർത്ഥി മരിച്ചു
by
ZealTv
June 4, 2025
കണ്ണൂർ : കുളത്തിൽ വീണ് ചികിത്സയിലായി രുന്ന നഴ്സിങ് വിദ്യാർത്ഥി മരിച്ചു. പരിയാരം ഗവ. മെഡിക്കൽ കോളജിലെ രണ്ടാം വർഷ BSc നഴ്സിങ് വിദ്യാർത്ഥി തൃശ്ശൂർ മലപ്പള്ളിപുറം സ്വദേശി ഒ എസ് അഭിമന്യു ആണ് മരിച്ചത്. മെയ് 31 ന് വൈകുന്നേരം ഹോസ്റ്റലിലേക്ക് പോകുന്നതിനിടെ അബദ്ധത്തിൽ കാൽവഴുതി കുളത്തിൽ വീഴുകയായിരുന്നു.