കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് പയ്യന്നൂർ ഖാദി കേന്ദ്രം സംഘടിപ്പിക്കുന്ന ക്രിസ്തുമസ് ന്യൂ ഇയർ ഖാദി സാരി മേളയ്ക്ക് തുടക്കമായി
കണ്ണൂർ : കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് പയ്യന്നൂർ ഖാദി കേന്ദ്രം സംഘടിപ്പിക്കുന്ന ക്രിസ്തുമസ് ന്യൂ ഇയർ ഖാദി സാരി മേളയ്ക്ക് തുടക്കമായി. കണ്ണൂർ ടൗൺ സ്ക്വയറിൽ ഖാദി ഗ്രാമസൗഭാഗ്യയിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം നിർവഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. കെ കെ രത്നകുമാരി ആദ്യ വില്പന നിർവഹിച്ചു. ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ കെ കെ ബിനി ആദ്യ വില്പന ഏറ്റുവാങ്ങി ഖാദി ബോർഡ് വൈസ് ചെയർമാൻ പി ജയരാജൻ അധ്യക്ഷത വഹിച്ചു. കലക്ടർ ഇൻ ചാർജ് പത്മചന്ദ്ര കുറുപ്പ്, കോർപ്പറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുരേഷ് ബാബു എളയാവൂർ, ഖാദി ബോർഡ് ഡയറക്ടർ ഇൻ ചാർജ് പി ഷിബു, പ്രോജക്ട് ഓഫീസർ ഷോളി ദേവസ്യ എന്നിവർ സംസാരിച്ചു.