കാനാനുഴ പുനരുജ്ജീവന പദ്ധതിയുടെ ഒന്നാം ഘട്ടം ഉൽഘാടനം 26ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും
കണ്ണൂർ : കണ്ണൂർ കാലത്തിനൊപ്പം എന്ന കണ്ണൂർ നിയോജക മണ്ഡലം വികസന പരിപാടിയിൽഉൾപ്പെടുത്തി കണ്ണൂർ കോർപറേഷനിലെ കാനാനുഴ പുനരുജ്ജീവന പദ്ധതിയുടെ ഒന്നാം ഘട്ടം ഉൽഘാടനം 26 ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കുമെന്ന് മന്ത്രി യുമായ രാമചന്ദ്രൻ കടന്നപ്പള്ളി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
കാലത്ത് 10-30 ന് കൂടത്തിൽ കാടിലാണ് ഉദ്ഘാടന പരിപാടി. പദ്ധതിയുടെ രണ്ടാം ഘട്ടംപ്രവർത്തനങ്ങളുടെ നിർമ്മാണോദ്ഘാടനം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ അദ്ധ്യക്ഷതയിൽ മന്ത്രി റോഷി അഗസ്റ്റിൻ ചടങ്ങിൽ നിർവ്വഹിക്കും. ഇതിന്റെ ഭാഗമായി 24 ,25 തീയ്യതികളിൽ അനുബന്ധ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. മന്ത്രിരാമചന്ദ്രൻ കടന്നപ്പള്ളി എം എൽ എ ആയിരുന്ന സമയത്തെ ആസ്തി വികസന ഫണ്ടിൽ നിന്നു 200 ലക്ഷം രൂപ ചിലവിലാണ് പ്രവൃത്തി നടത്തിയത്. വാർത്താ സമ്മേളനത്തിൽ കോർപറേഷൻ കൗൺസിലറുംസംഘാടക സമിതി കൺവീനറുമായ ധനേഷ് മോഹൻ, ഹരിത കേരളം മിഷൻ ജില്ലാ കോഡിനേറ്റർ ഇ കെ സോമശേഖരൻ , എക്സി: എഞ്ചിനീയർ ഏലിയാമ്മ തോമസ് എന്നിവരും പങ്കെടുത്തു.