തളിപ്പറമ്പ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ടൗണിൽ പ്രകടനം നടത്തി
തളിപ്പറമ്പ : പാർലിമെന്റിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ കൊലവിളി നടത്തിയ ബി ജെ പി നേതാവിനെതിരെ കേസെടുത്തു നിയമ നടപടി സ്വീകരിക്കാൻ താമസിപ്പിച്ച പിണറായി സർക്കാറിന്റെ തെറ്റായ നടപടിയിൽ പ്രതിഷേധിച്ച് തളിപ്പറമ്പ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ടൗണിൽ പ്രകടനം നടത്തി. ഡി.സി.സി. വൈസ് പ്രസിഡണ്ട് മുഹമ്മദ് ബ്ലാത്തൂർ, ടി. ജനാർദ്ദനൻ എ. ഡി.സാബൂ സ് എം.എൻ. പൂമംഗലം പി.ടി. ജോൺ എ .എൻ . ആന്തൂരാൻഎം.വി. പ്രേമരാജൻ സണ്ണി പോത്താനിത്തടം കെ.രമേശൻ, സി.വി. സോമനാഥൻ എന്നിവർ നേതൃത്വം നല്കി