പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് ഭിന്നശേഷി സംഗമം പ്രസിഡന്റ് കെ സുധാകരൻ ഉദ്ഘാടനം ചെയ്തു
കണ്ണൂർ : പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് ഭിന്നശേഷി സംഗമം പ്രസിഡന്റ് കെ സുധാകരൻ ഉദ്ഘാടനം ചെയ്തു. പേരാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി വേണുഗോപാലൻ അധ്യക്ഷനായി. തുടർന്ന് ചർച്ച, ഭിന്നശേഷിക്കാരുടെ കലാപരിപാടികൾ എന്നിവയും നടന്നു. പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രീത ദിനേശൻ, സ്ഥിരം സമിതി അധ്യക്ഷരായ പ്രേമി പ്രേമൻ, മൈഥിലി രമണൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഇന്ദിരാ ശ്രീധരൻ, കെ.എൻ സുനീന്ദ്രൻ, ബൈജു വർഗീസ്, ശിഹാബ് പട്ടാരി, മേരിക്കുട്ടി ജോൺസൺ, ശിശുവികസന പദ്ധതി ഓഫീസർ ബിജി തങ്കപ്പൻ, ഐ സി ഡി എസ് സൂപ്പർ വൈസർമാരായ എം.പി ആശ, രജിത എന്നിവർ പങ്കെടുത്തു.