സീനിയർ ജേർണലിസ്റ്റ്സ് യൂണിയൻ കേരളയുടെ അഞ്ചാമത് സംസ്ഥാന സമ്മേളനത്തിൻ്റെ ലോഗോ പ്രകാശനം ചെയ്തു
കണ്ണൂർ : സീനിയർ ജേർണലിസ്റ്റ്സ് യൂണിയൻ കേരളയുടെ അഞ്ചാമത് സംസ്ഥാന സമ്മേളനത്തിൻ്റെ ലോഗോ പ്രകാശനം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിച്ചു. കണ്ണൂർ സ്കൈ പാലസിൽ നടന്ന ചടങ്ങിൽ കെ വി സുമേഷ് എംഎൽഎ അധ്യക്ഷനായി. യൂണിയൻ ജില്ലാ പ്രസിഡൻ്റ് ടി പി വിജയൻ സമ്മേളന പരിപാടികൾ വിശദീകരിച്ചു. ടി പി നാരായണൻ, സി സുനിൽ കുമാർ, പി പി ദിവാകരൻ, എം പി മുരളി, എം പി ഉണ്ണികൃഷ്ണൻ, ആർ അനിൽ കുമാർ, പി വി രത്നാകരൻ, പി മനോഹരൻ, കെ പി സദാനനന്ദൻ എന്നിവർ സംസാരിച്ചു.
സംഘാടക സമിതി ജനറൽ കൺവീനർ സി പി സുരേന്ദ്രൻ സ്വാഗതവും യൂണിയൻ ജില്ലാ സെക്രട്ടരി മട്ടന്നൂർ സുരേന്ദ്രൻ നന്ദിയും പറഞ്ഞു. ആർട്ടിസ്റ്റ് ശശികലയാണ് ലോഗോ തയാറാക്കിയത്. സെപ്തംബർ 22, 23 തീയ്യതികളിൽ കണ്ണൂർ ചേംബർ ഹാളിലാണ് സമ്മേളനം നടക്കുന്നത്. 23 ന് രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച വ്യക്തികളെ ആദരിക്കൽ, പുസ്തക പ്രകാശനം എന്നിവ നടക്കും.