തളിപ്പറമ്പ് കൃഷിഭവൻ പരിധിയിലെ കീഴാറ്റൂർ മാതൃക യുവകർഷകനായ ശ്രീ രജീഷ് കെ യുടെ പച്ചക്കറിത്തോട്ടത്തിൽ വിളവെടുപ്പ് ഉദ്ഘാടനം നടത്തി
തളിപ്പറമ്പ് : കേരള സർക്കാർ കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ തളിപ്പറമ്പ് ബ്ലോക്കിന്റെ ഭാഗമായി ആത്മ കണ്ണൂർ 2025-2026 വർഷത്തിൽ നടപ്പാക്കിയ കിസാൻ ഗോസ്തി എന്ന പരിപാടിയുടെ ഭാഗമായി തളിപ്പറമ്പ് കൃഷിഭവൻ പരിധിയിലെ കീഴാറ്റൂരിലെ മാതൃക യുവകർഷകനായ ശ്രീ രജീഷ് കെ യുടെ പച്ചക്കറിത്തോട്ടത്തിൽ വിളവെടുപ്പ് ഉദ്ഘാടനം നടത്തി ക്കൊണ്ട് തളിപ്പറമ്പ് നഗരസഭ ചെയർപേഴ്സൺ ശ്രീമതി മുർഷിത കൊങ്ങായി നിർവഹിച്ചു. നഗരസഭാ വികസനകാര്യ സ്റ്റാൻഡിങ് ചെയർപേഴ്സൺ ശ്രീമതി സബിത എം കെ അധ്യക്ഷയായിരുന്നു. ആത്മ പ്രോജക്ട് ഡയറക്ടർ ശ്രീ സുരേന്ദ്രൻ. എ.മുഖ്യാതിഥി യായി. തളിപ്പറമ്പ് കൃഷി അസിസ്റ്റന്റ് ഡയറക്ടർ ശ്രീമതി സുഷ.ബി തളിപ്പറമ്പ് കൃഷിഭവൻ പരിധിയിലെ തെരഞ്ഞെടുത്ത അറുപതോളം കർഷകർ ആത്മ, കൃഷിവകുപ്പ് പദ്ധതികളിലെ ജീവനക്കാർ എന്നിവർ പങ്കെടുത്തു. വിളവെടുപ്പിന് ശേഷം കൂവോട് വായനശാലയിൽ വച്ച് ശാസ്ത്രീയ പച്ചക്കറി കൃഷി രീതികളെക്കുറിച്ച് പടന്നക്കാട് കാർഷിക കോളേജിലെ അസിസ്റ്റന്റ് പ്രൊഫസർ ശ്രീമതി സ്മിത കെ. ഒ.ക്ലാസ്സെടുത്തു. കർഷകർ സജീവമായി പങ്കെടുത്ത ക്ലാസിൽ കർഷകർക്ക് ആവശ്യമായ പച്ചക്കറി വിത്തുകൾ ജീവാണു വളങ്ങൾ തുടങ്ങിയവയും നൽകുകയുണ്ടായി. തളിപ്പറമ്പ് കൃഷിഭവൻ കൃഷി ഓഫീസർ. കുമാരി ശ്രീഷ്മ കെ. സ്വാഗതം പറഞ്ഞ ചടങ്ങിൽ ആത്മ പ്രോജക്ട് ഡയറക്ടർ ശ്രീ സുരേന്ദ്രൻ.എ. ആത്മ പദ്ധതികളെക്കുറിച്ച് വിശദീകരിച്ചു. ക്ലാസിനു ശേഷം കൃഷി അസിസ്റ്റന്റ് ശ്രീ കെ ടി രാമചന്ദ്രൻ നന്ദി പറഞ്ഞു.