പയ്യന്നൂർ രാമന്തളിയിൽ കുടമെടുക്കാൻ കിണറ്റിൽ ഇറങ്ങിയ വയോധികൻ മുങ്ങി മരിച്ചു
കണ്ണൂർ : പയ്യന്നൂർ രാമന്തളിയിൽ കുടമെടുക്കാൻ കിണറ്റിൽ ഇറങ്ങിയ വയോധികൻ മുങ്ങി മരിച്ചു. രാമന്തളി വില്ലേജ് ഓഫീസിന് സമീപമുള്ള രവീന്ദ്രൻ കെ. എം. (64) ആണ് മരിച്ചത്. അയല്വാ സിയുടെ വീട്ടുവളപ്പിലെ കിണറ്റിലാണ് രവീന്ദ്രന് ഇറങ്ങിയത്. അതിനിടെ വെളളത്തിലേക്ക് വീഴുകയായിരുന്നു. രാമന്തളിയിലെ തമ്പാൻ എന്നയാളുടെ വീട്ടുവളപ്പിലെ 17 കോൽ ആഴമുള്ള കിണറിലാണ് രവീന്ദ്രൻ ഇറങ്ങിയത്. പയ്യന്നൂരില്‍ നിന്നും ഫയര്‍ഫോഴ്സ് യൂണിറ്റ് എത്തി പുറത്തെടുത്തപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.