നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി സ്ഥാപനദിനാഘോഷത്തിന്റെ ഭാഗമായി വാക്കത്തോൺ രംഗോലി എന്നിവ സംഘടിപ്പിച്ചു
കണ്ണൂർ : നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി (നിഫ്റ്റ്) സ്ഥാപനദിനാഘോഷത്തിന്റെ ഭാഗമായി വാക്കത്തോൺ, രംഗോലി എന്നിവ സംഘടിപ്പിച്ചു. ഫാഷൻ ഫാബ്സ് മാനേജിങ് പാർട്ണർ കെ വി ദിവാകരൻ മുഖ്യാതിഥിയായി. നിഫ്റ്റ് ഫൗണ്ടേഷൻ വാളും അദ്ദേഹം ഉദ്ഘാടനംചെയ്തു. നിഫ്റ്റ് കണ്ണൂർ ഡയറക്ടർ കേണൽ അഖിൽ കുമാർ കുൽശ്രേഷ്ഠ ആമുഖഭാഷണം നടത്തി. നാൽപതുവർഷ ത്തെ ഫാഷൻ വിദ്യാഭ്യാസം, നവീകരണം, സുസ്ഥിരത, വ്യവസായ സഹകരണം എന്നിവയിലെ നിഫ്റ്റിന്റെ ശ്രദ്ധേയ സംഭാവനകൾ അടയാളപ്പെടുത്തുന്ന പ്രദർശനവും ഒരുക്കി. തുടർന്ന് വിദ്യാർഥികളുടെ കലാ– സാംസ്കാരിക പരിപാടികളും അരങ്ങേറി.