നാഷനൽ ഫെഡറേഷൻ ഓഫ് ഇൻഷൂറൻസ് ഫീൽഡ് വർക്കേർസ് ഓഫ് ഇന്ത്യ ഡിവിഷനൽ സമ്മേളനം തുടങ്ങി
തളിപ്പറമ്പ് : നാഷനൽ ഫെഡറേഷൻ ഓഫ് ഇൻഷൂറൻസ് ഫീൽഡ് വർക്കേർസ് ഓഫ് ഇന്ത്യ 23-ാമത് കോഴിക്കോട് ഡിവിഷനൽ സമ്മേളനം തളിപ്പറമ്പ് ഹജ്മൂസ് ഓഡിറ്റോറിയത്തിൽ ദേശീയ പ്രസിഡൻ് എം.വിനയ് ബാബു ഉദ്ഘാടനം ചെയ്തു. ഡിവിഷനൽ പ്രസിഡൻ്റ് കെ.സി. സുധീഷ് കുമാർ അധ്യക്ഷത വഹിച്ചു. എ.അജയ് കുമാർ, അമീർ അലി, സോണൽ വൈസ് പ്രസിഡൻ്റ് കോകിലവാണി, എറണാകുളം ഡിവിഷനൽ സെക്രട്ടറി എം. മുരളി, തിരുവനന്തപുരം ഡിവിഷനൽ സെക്രട്ടറി കെ. ഉണ്ണികൃഷ്ണൻ, തൃശൂർ ഡിവിഷനൽ സെക്രട്ടറി വി.എ ബാലു, കോട്ടയം ഡിവിഷനൽ സെക്രട്ടറി പ്രദീപ്, കോയമ്പത്തൂർ ഡിവിഷനൽ സെക്രട്ടറി കമൽ ത്യാഗരാജൻ, എൽ ഐ സി. ക്ലാസ് വൺ ഓഫീസേഴ്സ് യൂനിയൻ ടി.എം.വി ജയൻ, എംപ്ലോയീസ് യൂനിയൻ ബാഹുലേയൻ, എം.കെ. മോഹനൻ, സി.ടി.സത്യനാഥൻ, ഇ.കെ. പ്രസാദ്, കെ കെ ഗോവിന്ദൻ, അപർണ്ണ മാധവൻ, എൻ.മീരാ ഷാനി, ഡിവിഷനൽ വൈസ് പ്രസിഡൻ്റ് പി. ഈശ്വരൻ എന്നിവർ സംസാരിച്ചു. ബിസിനസ് സെഷൻ ജേക്കബ് കളരിക്കാൻ ഉദ്ഘാടനം ചെയ്തു. പി.എസ് അനിഷ് അധ്യക്ഷത വഹിച്ചു. പി.പി. ജയരാജൻ വിഷയം അവതരിപ്പിച്ചു. ഓപ്പൺ ഫോറം സൗത്ത് സോണൽ പ്രസിഡൻ്റ് എസ് സന്തോഷ് ഉദ്ഘാടനം ചെയ്തു. സ്നേഹ വിരുന്നും കലാപരിപാടികളും ഉണ്ടായി. ശനിയാഴ്ച രാവിലെ 9.30ന് ആദരസഭ സോണൽ സെക്രട്ടറി ജി. ശിവകുമാർ ഉദ്ഘാടനം ചെയ്യും.രണ്ടിന് ഭാരവാഹികളെ തിരഞ്ഞെടുക്കൽ നടക്കും 200 പ്രതിനിധികൾ പങ്കെടുക്കും.