കണ്ണൂർ ടൗണിൽ പലയിടങ്ങളിലായി സ്ഥലങ്ങളിൽ നഗരസഭ തീവ്ര ശുചീകരണ യജ്ഞം നടത്തി
കണ്ണൂർ : സ്വച്ഛതാ ഹി സേവ- സ്വച്ചോ ത്സവ് ക്യാമ്പയിനിന്റെ ഭാഗമായി ഗാന്ധി ജയന്തി ദിനമായ ഒക്ടോബർ 2 തലശ്ശേരി പുതിയ ബസ് സ്റ്റാൻഡ് പരിസരം, പച്ചക്കറി മാർക്കറ്റ് പരിസരം എന്നിവിടങ്ങളിലായി പത്തോളം സ്ഥലങ്ങളിൽ നഗരസഭ തീവ്ര ശുചീകരണ യജ്ഞം നടത്തി. ശുചീകരണ പ്രവർത്തനങ്ങളിൽ വിവിധ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ, കൗൺസിലർ മാർ രാഷ്ട്രീയ നേതാക്കൾ, ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ നേതാക്കൾ, വ്യാപാരി വ്യവസായി പ്രതിനിധികൾ, നഗരസഭ ആരോഗ്യ വിഭാഗം ജീവനക്കാർ, ഹരിത കർമസേനഅംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് മാലിന്യമുക്തം നവകേരളം ക്യാമ്പയിനിന്റെ ഭാഗമായും, സ്വച്ഛത ഹി സേവ- സ്വച്ചോ ത്സവ് ക്യാമ്പയിൻ ന്റെ ഭാഗമായും പൊതുസ്ഥലങ്ങളിൽ ഇരട്ട ബിന്നുകൾ സ്ഥാപിക്കുന്ന വാർഷിക പദ്ധതി യുടെ ഉദ്ഘാടനം പുതിയ ബസ്റ്റാൻഡ് പരിസരത്ത് വച്ച് നഗരസഭ ചെയർ പേഴ്സൺ ശ്രീമതി ജമുനാ റാണി നിർവഹിച്ചു.
പരിപാടിയിൽ നഗരസഭ വൈസ് ചെയർമാൻ ശ്രീ എം വി ജയരാജൻ അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ ശ്രീമതി സാഹിറ കെ സ്വാഗതം പറഞ്ഞ ചടങ്ങിൽ നഗരസഭാ സെക്രട്ടറി ശ്രീ സുരേഷ് കുമാർ എൻ നന്ദി പറഞ്ഞു, നഗരസഭ ക്ലീൻ സിറ്റി മാനേജർ ശ്രീ സുരേഷ് കുമാർ സി പദ്ധതി വിശദീകരണം നടത്തി, വിവിധ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മാർ, കൗൺസിലർ മാർ, വ്യാപാരി വ്യവസായി പ്രതിനിധികൾ, ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് സംഘടനാ ഭാരവാഹികൾ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. വിവിധ സ്ഥലങ്ങളിൽ ബിന്നുകൾ സ്ഥാപിക്കണ മെന്ന് സർക്കാർ നിർദ്ദേശത്തെ തുടർന്ന് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 144 ഇടങ്ങളിൽ ഇരട്ട ബിന്നുകൾ സ്ഥാപിക്കുമെന്ന് ചെയർപേഴ്സൺ അറിയിച്ചു