കണ്ണൂർ യൂണിവേഴ്സിറ്റി താവക്കര ആസ്ഥാനത്ത് എം എസ് എഫ് നടത്തിയ ഉപരോധ സമരത്തിൽ സംഘർഷം
കണ്ണൂർ : കണ്ണൂർ യൂണിവേഴ്സിറ്റി താവക്കര ആസ്ഥാനത്ത് എം എസ് എഫ് നടത്തിയ ഉപരോധ സമരത്തിൽ സംഘർഷം യൂണിവേഴ്സിറ്റിയിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചതിനെ തുടർന്ന് പോലീസും സമരക്കാരുമായി ഉന്തും തള്ളുമുണ്ടായി.
നാലുവർഷ ബിരുദ സിലബസ് ഉടൻ പ്രസിദ്ധീകരിക്കുക വിദൂര വിദ്യാഭ്യാസ വിദ്യാർത്ഥികളുടെ തുടർ പഠന ആശങ്ക പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് നടന്ന സമരം സംസ്ഥാന കമ്മിറ്റി അംഗം ഇജാസ് ആറളം ഉദ്ഘാടനം ചെയ്തു. നസീർ പുറത്തീൽ അധ്യക്ഷത വഹിച്ചു. കെ വി റംഷാദ്, യൂനുസ് പടന്നോട്ട്, ആദിൽ എടയന്നൂർ, ഫർഹാന ടി എ തുടങ്ങിയവർ നേതൃത്വം നൽകി. സമരക്കാരെ പോലീസ് അറസ്റ്റ് ചെയ്തു