സീബ്രാലൈനിലൂടെ റോഡ് മുറിച്ചുകടക്കുകയായിരുന്ന യുവതിക്ക് കാറിടിച്ച് ഗുരുതര പരിക്കേറ്റു
മട്ടന്നൂർ : സീബ്രാലൈനിലൂടെ റോഡ് മുറിച്ചുകടക്കുകയായിരുന്ന യുവതിക്ക് കാറിടിച്ച് ഗുരുതര പരിക്കേറ്റു. ചാവശേരി പഴയ പോസ്റ്റ് ഓഫീസ് സ്റ്റോപ്പിനു സമീപത്തായിരുന്നു അപകടം. പഴയ പോസ്റ്റ് ഓഫീസ് സ്വദേശിനിക്കാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം പകൽ രണ്ടോടെ സീബ്രാലൈനിലൂടെ റോഡ് മുറിച്ചുകടക്കുന്ന തിനിടെയാണ് യുവതിയെ കാറിടിച്ച് തെറിപ്പിച്ചത്. ഇരിട്ടി ഭാഗത്തുനിന്ന് അമിത വേഗത്തിലെത്തിയ കാറാണ് യുവതിയെ ഇടിച്ചുതെറിപ്പിച്ചത്. കാറിന്റെ വരവുകണ്ട യുവതി റോഡരികിലേക്ക് ഓടി മാറാൻ ശ്രമിച്ചെങ്കിലും ഇടിച്ചുതെറിപ്പിക്കുകയായി രുന്നു. റോഡിൽ കിടന്ന യുവതിയെ നാട്ടുകാരാണ് സ്വകാര്യാശുപത്രിയിൽ എത്തിച്ചത്.