വിദ്യാർഥിനിയെ കൂട്ടിക്കൊണ്ടുപോയി മദ്യം നൽകി കൂട്ടബലാത്സംഗം ചെയ്തു; രണ്ടുപേർ അറസ്റ്റിൽ
വയനാട് : തലപ്പുഴ പൊലീസ് സ്റ്റേഷൻ പരിധിയിലെ പതിനാറുകാരിയായ വിദ്യാർഥിനിയെ കൂട്ടിക്കൊണ്ടുപോയി മദ്യം നൽകി കൂട്ടബലാത്സംഗത്തിനിര യാക്കിയതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ തലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു. മക്കിമല സ്വദേശികളായ കാപ്പിക്കുഴിയിൽ ആഷിക്ക് (25), ആറാം നമ്പർ ഉന്നതിയിലെ ജയരാജൻ (25) എന്നിവരാണ് അറസ്റ്റിലായത്. ഇവർക്കെ തിരെ പോക്സോ നിയമപ്രകാരവും ഭാരതീയ ന്യായസംഹിതയിലെ വിവിധ വകുപ്പുകൾ പ്രകാരവും കൂട്ടബലാത്സംഗ ത്തിനും മറ്റുമാണ് കേസെടുത്തിരിക്കു ന്നത്. സംഭവശേഷം സ്കൂളിലെത്താതി രുന്ന കുട്ടിയോട് പിന്നീട് അധ്യാപിക ചോദിച്ചപ്പോഴാണ് കാര്യങ്ങൾ പുറത്തറിയുന്നത്.