കാറിൽ കടത്തുകയായിരുന്ന.20.829 ഗ്രാം MDMA യുമായി 2 യുവാക്കൾ കൂട്ടുപുഴ ചെക്ക് പോസ്റ്റിൽ അറസ്റ്റിൽ
കണ്ണൂർ : കാറിൽ കടത്തുകയായിരുന്ന മാരകമയക്കുമരുന്നായ 20.829 ഗ്രാം MDMA യുമായി 2 യുവാക്കൾ കൂട്ടുപുഴ ചെക്ക് പോസ്റ്റിൽ അറസ്റ്റിൽ. അഴിയൂർ സ്വദേശികളായ മുഹമ്മദ് ഷാനിസ് ഫർവാൻ (23) മുഹമ്മദ് ഷാനിദ് (23) എന്നിവരാണ് പിടിയിലായത്. കൂട്ടുപുഴ എക്സൈസ് ചെക്ക്പോസ്റ്റിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ രാജേഷ് കോമത്തും പാർട്ടിയും വാഹന പരിശോധന നടത്തിവേ ബാംഗ്ലൂരിൽ നിന്നും അഴിയൂരിലേക്ക് പോകുന്ന വാഹനത്തിൽ സംശയസ്പദമായി രീതിയിൽ യുവാക്കളെ കണ്ടതിനെ തുടർന്ന് വിവരം കണ്ണൂർ എക്സൈസ് സ്കോഡ് സർക്കിൾ ഇൻസ്പെക്ടറെ അറിയിക്കുകയായിരുന്നു. തുടർന്ന് സ്കോഡ് സർക്കിൾ ഇൻസ്പെക്ടർ ഷാബു. സി യും പാർട്ടിയും കൂട്ടുപുഴ എക്സൈസ് ചെക്ക്പോസ്റ്റിലെ ഉദ്യോഗസ്ഥരും ചേർന്ന് സംയുക്തമായി നടത്തിയ പരിശോധനയിലാണ് 20.829 ഗ്രാം MDMA യുമായി മുഹമ്മദ് ഷാനിസ് ഫർവാൻ, മുഹമ്മദ് ഷാനിദ് എന്നിവരെ പിടികൂടിയത്. ഇവർ രണ്ടുപേരും അഴിയൂർ സ്വാദേശികളാണ്. വില്പനക്കായാണ് ഇത്രയും മയക്കുമരുന്ന് ബാംഗ്ലൂരിൽ നിന്നും കൊണ്ടുവന്നത്. വില്പനക്ക് ഉപയോഗിക്കുന്ന അളവ് തൂക്ക മെഷീനും കാറിൽ നിന്ന് കണ്ടെത്തിയിരുന്നു. പാർട്ടിയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ് )റാഫി കെ വി, ഷിബു. കെ സി, പ്രിവന്റീവ് ഓഫീസർ ജയിംസ്. സി എം, ഷാജിമോൻ കെ. വി, പ്രിവന്റീവ് ഓഫീസർ (gr) ബിജേഷ് എം,സിവിൽ എക്സൈസ് ഓഫീസർമാരായ സുബിൻ. എം, ശരത് പി ടി, റിനീഷ് ഓർക്കാട്ടേരി WCEO മുനീറ എം,രതിക എ വി,AEI (gr) എക്സൈസ് ഡ്രൈവർ അജിത്ത് എന്നിവർ ഉണ്ടായിരുന്നു.