ലോക പരിസ്ഥിതി ദിനത്തിൻ്റെ ഭാഗമായി “ചേക്കേറാനൊരു ചില്ല” പദ്ധതിക്ക് തുടക്കമായി
മോറാഴ : വെള്ളിക്കീൽ കൾച്ചറൽ സെൻ്ററിൻ്റെ നേതൃത്വത്തിൽ ലോക പരിസ്ഥിതി ദിനത്തിൻ്റെ ഭാഗമായി കാനൂൽ ജൂബിലി മെമ്മോറിയൽ എ എൽ പി സ്കൂളിലെ മുഴുവൻ കുട്ടികൾക്കും വൃക്ഷത്തൈകൾ വിതരണം ചെയ്തു കൊണ്ട് ” ചേക്കേറാനൊരു ചില്ല” പദ്ധതിക്ക് തുടക്കമായി. വീടുകളിൽ മരങ്ങൾ നട്ടു പരിപാലിക്കുന്നതിലൂടെ പക്ഷികളുടെ ആവാസ വ്യവസ്ഥയ്ക്ക് അത് ഉപകരിക്കുമെന്ന സന്ദേശം കുട്ടികളിൽ എത്തിക്കുന്നതിനാണ് ഇത്തരത്തിൽ ഒരു പ്രവർത്തനം ഏറ്റെടുത്തതെന്ന് വൃക്ഷത്തൈകൾ സ്കൂൾ ഹെഡ്മിസ്ട്രസ് പി.ഇ.മഞ്ജുഷാകുമാരിക്ക് നൽകിക്കൊണ്ട് വെള്ളിക്കീൽ കൾച്ചറൽ സെൻ്റർ സെക്രട്ടി പി.സുഭാഷ് സംസാരിച്ചു. ചടങ്ങിൽ ക്ലബ് പ്രസിഡൻറ് സിജിൽ.കെ, ക്ലബ് പ്രവർത്തകരായ ഗിരീഷ്.ടി.കെ, രാഹുൽ കെ.എൻ, സ്കൂൾ അധ്യാപകരായ പി.വി.ദിനിൽ, കെ.സി.ശ്യാമ, കെ.ഷഫീന, നയന.പി.സന്തോഷ് എന്നിവർ സംബന്ധിച്ചു.