കാഞ്ഞിരോട് പുറവൂരില്‍ ഉപയോഗശൂന്യമായ ക്ഷേത്ര കുളത്തില്‍ വയോധികയെ മരിച്ചനിലയില്‍ കണ്ടെത്തി
കണ്ണൂർ : കാഞ്ഞിരോട് പുറവൂരില്‍ ഉപയോഗശൂന്യമായ ക്ഷേത്ര കുളത്തില്‍ വയോധികയെ മരിച്ചനിലയില്‍ കണ്ടെത്തി. ബംഗളൂരു സ്വദേശിനി ഇ.എം.മീറ (64) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം പുറവൂരിലെ ബന്ധുവീട്ടിലെത്തിയ മീറയെ ഇന്ന് രാവിലെയാണ് കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ചക്കരക്കല്‍ പോലീസും ഫയര്‍ ഫോഴ്സും സ്ഥലത്തെത്തിയാണ് മൃതദേഹം പുറത്തെടുത്തത്.