
സുരേഷ് ഗോപി പറശ്ശിനി മടപ്പുരയിലെത്തി ദർശനം നടത്തി
തളിപ്പറമ്പ : സുരേഷ് ഗോപി പറശ്ശിനി മടപ്പുരയിലെത്തി ദർശനം നടത്തി. പ്രയോറിറ്റി എം.പിയുടെ പ്രവർത്തനം, പിന്നെ മാത്രമാണ് സിനിമയെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. പറശിനിക്കടവിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.നിലവിൽ പ്ലാനുകൾ ഒന്നുമില്ല. വകുപ്പ് പഠിച്ച് സാങ്കേതികമായി എന്ത് ചെയ്യാൻ കഴിയും എന്ന് പരിശോധിക്കും. ചെയ്യാൻ സാധിക്കുന്നത് പിന്നീട് ചെയ്യുമെന്ന് സുരേഷ് ഗോപി പറഞ്ഞു.