സീനിയർ സിറ്റി സൺസ് ഫോറം കാവിൻമൂല യൂണിറ്റ് ആദരവ് നൽകി
കണ്ണൂർ : കണ്ണൂർ ജില്ലയിലെ ഏറ്റവും മികച്ച വില്ലേജ് ഓഫീസറായി സംസ്ഥാന സർക്കാരിന്റെ റവന്യൂ വകുപ്പ് തെരഞ്ഞെടുക്കപ്പെട്ട അഞ്ചരക്കണ്ടി വില്ലേജ് ഓഫീസർ എ.കെ. ആരിഫിന് സീനിയർ സിറ്റിസൺസ് ഫോറം കാവിൻമൂല യൂണിറ്റ് ആദരവ് നൽകി. പരിപാടി ഡോക്ടർ വിജയൻ ചാലോട് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് മോഹനൻ വില്ലേജ് ഓഫീസർക്ക് ഷാൾ അണിയിച്ചുകൊണ്ട് ആദരവ് നൽകി. സി കെ അനിൽകുമാർ. പത്മനാഭൻ. ശ്യാമള ടീച്ചർ. വത്സരാജൻ മാസ്റ്റർ. കെ.സി. ശ്രീനിവാസൻ. പി പി ഉത്തമൻ കെ.രവീന്ദ്രൻ കെ ആനന്ദൻ തുടങ്ങിയവർ ആശംസകൾ അറിയിച്ചു.