സ്നേഹതീരം റസിഡൻസ് അസോസിയേഷൻ കാവിൻമൂല ഇഫ്താർ സംഗമം നടത്തി
കണ്ണൂർ : സ്നേഹതീരം റസിഡൻസ് അസോസിയേഷൻ കാവിന്മൂല മെഗാ ഇഫ്താർ സംഗമം മഞ്ഞച്ചാറത്ത് ഗ്രൗണ്ടിൽ നടത്തി.അഞ്ചരക്കണ്ടി ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി.പി .പ്രസീത പരിപാടിഉദ്ഘാടനം ചെയ്തു. മുൻ ചെമ്പിലോട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എംവി അനിൽകുമാർ ചക്കരക്കൽ, ഇഫ്താർ സന്ദേശം നൽകി. അസോസിയേഷൻ സെക്രട്ടറി കെ സി ശ്രീനിവാസൻ ചടങ്ങിന് സ്വാഗതം ആശംസിച്ചു. അസോസിയേഷ ൻ പ്രസിഡന്റ് ഡി.വൈ.എസ്.പി.കെ രവീന്ദ്രൻ ചടങ്ങിന് അധ്യക്ഷത വഹിച്ചു. മുൻ അഞ്ചരക്കണ്ടി ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യഭ്യസ സ്റ്റാന്റിം കമ്മിറ്റി ചെയർമാൻ. സി കെ അനിൽകുമാർ. ജോയിന്റ് ആർ.ടി.ഒ ദിനേശൻ പുത്തലത്ത്. പ്രിൻസിപ്പാൾ. ശശിധരൻ. അഞ്ചരക്കണ്ടി ഹയർ സെക്കന്ററി സ്കൂൾ ഹെഡ് മാസ്റ്റർ . ടി.കെ. സലീം, പി.പുരുഷോത്തമൻ, ട്രഷറർ പി. വി സുരേശൻ, പങ്കജപുരുഷോത്തമൻ ഷിജിന ബാബുരാജ്. കെ സി വിജയൻ, റീന സ്വരാജ്, എം.വി. അബ്ദുൾ അസീസ് തുടങ്ങിയവർ പങ്കെടുത്തു.