ഏച്ചൂർ ശുചിത്വ സുന്ദരബസാറിൻ്റെ ആഭിമുഖ്യത്തിൽ തുണി സഞ്ചി വിതരണം നടന്നു
മുണ്ടേരി : മുണ്ടേരി ഗ്രാമ പഞ്ചായത്ത് ശുചിത്വ ക്യാബെയിൻ്റെ ഭാഗമായി ഏച്ചൂർ ശുചിത്വ സുന്ദരബസാറിൻ്റെ ആഭിമുഖ്യത്തിൽ തുണി സഞ്ചി വിതരണം നടന്നു. മുണ്ടേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ.അനിഷ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ജിതേഷ് മച്ചാട്ട് അധ്യക്ഷതവഹിച്ചു. 16ആം വാർഡ് മെമ്പർ ടി.രവീന്ദ്രൻ സ്വാഗതം പറഞ്ഞു. ശുചിത്വ സുന്ദര ബസാർ എന്ത് എങ്ങിനെ എന്ന വിഷയത്തിൽ ഏച്ചൂർ ശുചിത്വ സുന്ദര ബസാർ ജോ: കൺവീനർമുണ്ടേരി പട്ടൻഭാസ്കരൻ ക്ലാസെടുത്തു. കമ്മിറ്റി അംഗം പി.വി. രാജൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി.ഗീത ടീച്ചർ, പഞ്ചായത്ത് സെക്രട്ടറി കെ.രാജൻ, വ്യാപാരി വ്യവസായി ഏകോപന സമിതി ഏച്ചൂർ യൂണിറ്റ് പ്രസിഡണ്ട് പി.പ്രകാശൻ, ടി.പവിത്രൻ, തുടങ്ങിയവർ സംസാരിച്ചു.