ശ്രീ കുബേര മഹാ ഗണപതി സന്നിധിയിൽ പുനഃപ്രതിഷ്ഠാ കര്‍മ്മം നടന്നു
തളിപ്പറമ്പ് : തളിപ്പറമ്പ് ശ്രീ രാജരാജേശ്വര ക്ഷേത്രത്തിന്റെ ഉപക്ഷേത്രമായ, അരവത്ത് ശ്രീ ഭൂതനാഥ ക്ഷേത്രത്തിന് സമീപമുള്ള ശ്രീ കുബേര മഹാ ഗണപതി* സന്നിധിയിൽ, പുനഃപ്രതിഷ്ഠാ കര്‍മ്മം നടന്നു. പ്രശസ്ത വേദപണ്ഡിതൻ വെങ്കിടാചലം നൊച്ചൂർ കൄഷ്ണശാസ്ത്രി കർമ്മങ്ങൾക്ക് നേത്യത്വം വഹിച്ചു.
ഈ ദേവസ്ഥാനം 1973 മാർച്ച് 6-ന് തളിപ്പറമ്പിന്റെ രാജശില്പിയും “അന്നദാനപ്രഭു” എന്നും അറിയപ്പെടുന്ന പി. നീലകണ്ഠ അയ്യർ സ്വയം പ്രതിഷ്ഠ ചെയ്തതാണ്. പുനരുദ്ധാരണ പ്രവൃത്തികൾ വിജയ് നീലകണ്ഠൻ്റെ നേതൃത്വത്തിലുള്ള തളിപ്പറമ്പ് ബ്രാഹ്മണ സമൂഹമാണ് 20 ദിവസത്തിൽ 8 ലക്ഷം രൂപ ചിലവാക്കി പൂർത്തിയാക്കിയത്. ടി ടി കെ ദേവസ്വം പ്രസിഡന്റ് കെ പി വിനോദ് കുമാർ, വാസ്തു ശാസ്ത്ര വിദഗ്ധൻ ശങ്കരൻ ആചാരി, മലബാർ ദേവസ്വം ബോർഡ് എഞ്ചിനീയർ വി വി രാജേഷ്, എഞ്ചിനീയർ പ്രമോദ് കുമാർ, ക്ഷേത്ര ശില്പി സജീഷ്. ടി. വി എന്നിവർ പ്രൊജക്റ്റിനു മേൽനോട്ടം വഹിച്ചു.