ചൊറുക്കള ബാവുപ്പറമ്പ് മയ്യിൽ കോളോളം മട്ടന്നൂർ എയർപോർട്ട് ലിങ്ക് റോഡിനുള്ള ഭൂമി ഏറ്റെടുക്കാൻ 73.9 കോടി രൂപ കിഫ്ബി അനുവദിച്ചു
കണ്ണൂർ : ജില്ലയിലെ ഏറ്റവും പ്രധാന റോഡായ ചൊറുക്കള ബാവുപ്പറമ്പ് മയ്യിൽ കോളോളം മട്ടന്നൂർ എയർപോർട്ട് ലിങ്ക് റോഡിനുള്ള ഭൂമി ഏറ്റെടുക്കാൻ 73.9 കോടി രൂപ കിഫ്ബി അനുവദിച്ചു. കിഫ്ബി ഉന്നത ഉദ്യോഗസ്ഥരുമായി എം വി ഗോവിന്ദൻ മാസ്റ്റർ എംഎൽഎ നടത്തിയ ചർച്ചയെ തുടർന്നാണ് തുക അനുവദിച്ച് ഉത്തരവായത്. 1600 ഭൂവുടമകളുടെ ഏഴ് ഹെക്ടർ ഭൂമിയാണ് റോഡ് വികസനത്തിന് ഏറ്റെടുക്കേണ്ടിവരിക. ഇതിന്റെ ഭാഗമായ 19(1) വിജ്ഞാപനം അടുത്ത ദിവസം പുറത്തിറങ്ങും.
ജില്ലാകലക്ടർ വിജ്ഞാപനമിറക്കുന്ന തോടെ സ്ഥലത്തിന്റെ രേഖകൾ പരിശോധിച്ച് പണം ഭൂവുടമകളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നൽകും. ഇതോടൊ പ്പം റോഡ് നിർമാണത്തിനാവശ്യമായ 231 കോടി രൂപ അനുവദിക്കാനുള്ള നടപടിയും അന്തിമഘട്ടത്തിലാണ്. തളിപ്പറമ്പ – ശ്രീകണ്ഠാപുരം സംസ്ഥാന പാതയിൽ ചൊർക്കള നിന്ന് ആരംഭിക്കുന്ന റോഡ് 22.5 കിലോമീറ്ററിലാണ് നവീകരിക്കുക. വൈദ്യുതുതൂണുകളും ജലഅതോറിറ്റിയു ടെ കുടിവെള്ള കണക്ഷനുകളുടെ പൈപ്പുകൾ ഉൾപ്പെടെ മാറ്റി സ്ഥാപിച്ചു കൊണ്ടാകും റോഡ് നിർമാണ പ്രവൃത്തി നടത്തുക. ഇതുൾപ്പെയുള്ള വൈദ്യുതി ബോർഡിന്റെയും ജലഅതോറിറ്റിയു ടെയും യൂട്ടീലിറ്റി ഷിഫ്റ്റിംഗ് അടക്കമുള്ള പ്രവൃത്തികൾക്കാണ് 231കോടിരൂപ അനുവദിച്ചത്.