കേരള സ്റ്റേറ്റ് എക്സ് സര്‍വീസസ് ലീഗ് പിണറായി യൂണിറ്റ് പുതുതായി നിര്‍മിച്ച ആസ്ഥാന മന്ദിരം ഉദ്ഘാടനം നടത്തി
പിണറായി : കേരള സ്റ്റേറ്റ് എക്സ് സര്‍വീസസ് ലീഗ് പിണറായി യൂണിറ്റ് പുതുതായി നിര്‍മിച്ച ആസ്ഥാന മന്ദിരം വിമുക്തഭട ഭവന് ഉദ്ഘാടനം കെ എസ് ഇ എസ് എല്‍ കണ്ണൂര്‍ ജില്ലാപ്രസിഡന്റ് വത്സരാജ് മടയമ്പത്ത് നിര്‍വഹിച്ചു. പിണറായി യൂണിറ്റ് പ്രസിഡന്റ് എൻ ദാമോദരന്‍ അധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി പി. സുനില്‍കുമാര്‍ സ്വാഗതവും ജോ. സെക്രട്ടറി എം.ഒ മധുസൂദനന് നന്ദിയും പറഞ്ഞു. കെ. എസ് ജയപ്രകാശ്, സി.എം രതീശന്, കെ.കെ വിജയന്, ടി.വി വിജയചന്ദ്രന്‍,കെ. ശ്രീധരന്, ടി. പ്രകാശന്, കെ.കെ രൂപേഷ്, സി.കെ സുരേഷ്, പി.ഇ.ബി നമ്പ്യാര്‍, ഐ.പി മോഹനന് സംസാരിച്ചു.