കെഎസ്ടിഎ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് വിദ്യാഭ്യാസ മുന്നേറ്റ സദസ് സംഘടിപ്പിച്ചു
തളിപ്പറമ്പ : കെഎസ്ടിഎ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച വിദ്യാഭ്യാസ മുന്നേറ്റ സദസ് സി എം കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കുറുമാ ത്തൂർ പൊക്കുണ്ടിൽ നടന്ന പരിപാടിയിൽ എഫ്എസ്ഇടിഒ പഞ്ചായത്ത് സെക്രട്ടറി പി പ്രദീപൻ അധ്യക്ഷനായി. കെഎസ്ടിഎ ജില്ലാ സെക്രട്ടറി കെ സി സുനിൽ, കെ വി പ്രേമരാജൻ, ടി ടി സുനിൽകുമാർ എന്നിവർ സംസാരിച്ചു. കെ എസ് ടി എ സബ് ജില്ലാ സെക്രട്ടറി കെ പി റിജു സ്വാഗതവും ജില്ലാ എക്സിക്യൂട്ടീവ് അംഗം എം ആശാലത നന്ദിയും പറഞ്ഞു. 2026 ജനുവരി 10, 11 തീയതികളിൽ തളിപ്പറമ്പ് കെ കെ എൻ പരിയാരം സ്മാരക ഹാളിലാണ് ജില്ലാ സമ്മേളനം. സമ്മേളന ത്തോടനുബന്ധിച്ച് സബ്ജില്ലാ തലത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കുന്ന തിൻ്റെ ഭാഗമായാണ് വിദ്യാഭ്യാസ മുന്നേറ്റ സദസ് സംഘടിപ്പിച്ചത്.