എ കെ പൊതുവാളിൻ്റെ ചരമ വാർഷികത്തോടനുബന്ധിച്ച് അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു
തളിപ്പറമ്പ : സി പി ഐ നേതാവും ദീർഘ കാലം തളിപ്പറമ്പ പഞ്ചായത്ത് പ്രസിഡ ണ്ടുമായിരുന്ന എ കെ പൊതുവാളിൻ്റെ ചരമ വാർഷികത്തോടനുബന്ധിച്ച് പറശിനിക്കടവ് കോൾമൊട്ടയിൽ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. സി പി ഐ ജില്ലാ അസി: സിക്രട്ടറിയും ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷനു മായ എ പ്രദീപൻ ഉൽഘാടനം ചെയ്തു.
സി പി ഐ ജില്ലാ കൗൺസിൽ അംഗം പി കെ മുജീബ്റഹ്മാൻ അദ്ധ്യക്ഷത വഹിച്ചു. സി പി ഐ ജില്ലാ എക്സിക്യുട്ടീവ് അംഗം കെ വി ഗോപിനാഥ് അനുസ്മരണ പ്രഭാഷണം നടത്തി. തളിപ്പറമ്പ് മണ്ഡലം സിക്രട്ടറി ടി വി നാരായണൻ, അസി: സിക്രട്ടരി പയ്യരട്ട ഗഗോധരൻ, സെക്രട്ടരി യേറ്റ് അംഗം എ ബാലകൃഷ്ണൻ, ആന്തൂർ നഗരസഭ കൗൺസിലർ ടി നാരായണൻ, പൊതുവാളിൻ്റെ മകൾ എം രാജലക്ഷ്മി പ്രസംഗിച്ചു. ആന്തൂർ ലോക്കൽ സിക്രട്ടറി വി വി രാജേഷ് സ്വാഗതം പറഞ്ഞു. നഗരസഭ കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ട ടി നാരായണനെ എ പ്രദീപൻ അനുമോദിച്ചു.