വേനൽ കനക്കും മുൻപേ കണ്ണൂർ ജില്ല ചുട്ടുപൊള്ളുന്നു; രാജ്യത്തെ ഏറ്റവും ഉയർന്ന താപനില കണ്ണൂരിൽ
കണ്ണൂർ : വേനൽ കനക്കും മുൻപേ കണ്ണൂർ ജില്ല ചുട്ടുപൊള്ളുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ജില്ലയിൽ ചൂട് ക്രമാതീതമായി വർദ്ധിക്കുന്നതായാണ് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. ശനിയാഴ്ച രാജ്യത്തെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത് കണ്ണൂരിലാണ്. കണ്ണൂർ വിമാനത്താവള ത്തിൽ ശനിയാഴ്ച 38.4 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തി. ഞായറാഴ്ചയും സ്ഥിതി വ്യത്യസ്തമല്ല; 38 ഡിഗ്രിക്ക് മുകളിലാണ് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ താപനില അനുഭവപ്പെട്ടത്. താരതമ്യേന ചൂട് കൂടുതലനുഭവപ്പെടുന്ന നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഞായറാഴ്ച 36.3 ഡിഗ്രി രേഖപ്പെടുത്തിയപ്പോഴാണ് കണ്ണൂരിൽ താപനില റെക്കോർഡുകൾ
താപനില ഉയർന്നതോടെ ജില്ലയിലെ മലയോര മേഖലകളിൽ പുഴകൾ വറ്റിവരണ്ടു തുടങ്ങി. വേനൽ കടുക്കുന്ന തോടെ കുടിവെള്ളക്ഷാമം അതിരൂക്ഷമാ കാൻ ഇത് കാരണമായേക്കാം. ജലസ്രോതസ്സുകൾ വറ്റുന്നത് കൃഷിയെയും ബാധിച്ചു തുടങ്ങിയിട്ടുണ്ട്. വരും ദിവസങ്ങളിൽ കണ്ണൂരിലെ താപനില 40 ഡിഗ്രി സെൽഷ്യസിന് മുകളിലെത്താൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ജില്ലയിൽ തണൽ മരങ്ങൾ വ്യാപകമായി മുറിച്ചുമാറ്റുന്നത് അത്യുഷ്ണം വർദ്ധിക്കാൻ പ്രധാന കാരണമാകുന്നതായി പരിസ്ഥിതി പ്രവർത്തകർ ആരോപിക്കുന്നു. അനാവശ്യമായി മരങ്ങൾ മുറിച്ചുനീക്കുന്ന സംഘങ്ങൾ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്നുണ്ടെന്നും ഇത് തടയാൻ അധികൃതർ കർശന നടപടി സ്വീകരിക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്