രാജീവ്ഗാന്ധിയുടെ 34 ആം രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് പുഷ്പാർച്ചനയും അനുസ്മരണവും നടത്തി
കണ്ണൂർ : മുൻ പ്രധാനമന്ത്രി രാജീവ്ഗാന്ധിയുടെ 34 ആം രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി. അനുസ്മരണ സമ്മേളനം ഡിസിസി പ്രസിഡണ്ട് അഡ്വ. മാർട്ടിൻ ജോർജ്ജ് ഉദ്ഘാടനം ചെയ്തു. പ്രൊഫ. എ ഡി മുസ്തഫ മുഖ്യ പ്രഭാഷണം നടത്തി. നേതാക്കളായ അഡ്വ.ടി ഒ മോഹനൻ ,കെ പ്രമോദ്, രാജീവൻ എളയാവൂർ,റിജിൽ മാക്കുറ്റി, അമൃത രാമകൃഷ്ണൻ ,സുരേഷ് ബാബു എളയാവൂർ, മനോജ് കൂവേരി,ടി ജയകൃഷ്ണൻ, ബിജു ഉമ്മർ, സി ടി ഗിരിജ, കായക്കൽ രാഹുൽ, കൂക്കിരി രാജേഷ്, കാട്ടാമ്പള്ളി രാമചന്ദ്രൻ, പി അനൂപ്, കല്ലിക്കോടൻ രാഗേഷ്,കെ ഉഷ കുമാരി തുടങ്ങിയവർ പുഷ്പാർച്ചനയിലും അനുസ്മരണത്തിലും പങ്കെടുത്തു