ഏഴോം പ്രതിഭയുടെ നേതൃത്വത്തിൽ കുറുന്തോട്ടി കൃഷിക്ക് തുടക്കമായി
ഏഴോം : ഏഴോം പ്രതിഭയുടെ നേതൃത്വത്തിൽ കുറുന്തോട്ടി കൃഷിക്ക് തുടക്കമായി. ഏഴോം വാട്ടർ ടാങ്കിന് സമീപം ഒരേക്കറ സ്ഥലത്താണ് കുറുന്തോട്ടി കൃഷി ചെയ്യുന്നത്. പദ്ധതിയുടെ നടീൽ ഉദ്ഘാടനം എം വിജിൻ എം എൽ എ നിർവ്വഹിച്ചു. കല്ല്യാശ്ശേരി മണ്ഡലം ഔഷധ ഗ്രാമം പദ്ധതിയുടെ ഭാഗമായാണ് ഏഴോം പ്രതിഭ ക്ലബ്ബ് കുറുന്തോട്ടി കൃഷി ആരംഭിച്ചത്. തരിശായി കിടന്ന ഒരേക്കറ സ്ഥലം ക്ലബ്ബ്പ്രവർത്തകരുടെ നേതൃത്വതിൽ ശുചീകരിച്ചു. തൊഴിലുറപ്പ് തൊഴിലാളികൾ നിലം ഒരുക്കി.ഏഴോം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്. പി ഗോവിന്ദൻ അധ്യക്ഷത വഹിച്ചു. ഡി വിമല,ഇ കെ ശാന്ത, കൃഷി ഓഫീസർ നിഷ ജോസ്, വി വി നാരായണൻ കെ പി മോഹനൻ, പി വി രമേശ് ബാബു എന്നിവർ സംസാരിച്ചു.