തളിപ്പറമ്പ നഗരസഭയുടെ 2025-26 വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി പ്യൂരിഫയർ വിതരണം ചെയ്തു
തളിപ്പറമ്പ : തളിപ്പറമ്പ നഗരസഭയുടെ 2025-26 വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി പ്യൂരിഫയർ വിതരണം ചെയ്തു. ടൌൺ അങ്കണവാടിയിൽ നടന്ന ചടങ്ങ് നഗരസഭ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി വിതരണോൽ ഘാടനം നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയർപേഴ്സൺ പി രജുല അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്ഥിരം സമിതി ആദ്യക്ഷൻമാരായ പി പി മുഹമ്മദ് നിസാർ, കെ പി കദീജ ALMSC അംഗങ്ങളായ പി എ സിദ്ധീഖ് കെ പി ഫിറോസ് എന്നിവർ സംസാരിച്ചു. ഐ സി ഡി എസ് സൂപ്പർവൈസർ സ്മിത കെ കുന്നിൽ സ്വാഗതവും അങ്കണവാടി വർക്കർ ബിന്ദു എ വി നന്ദിയും പറഞ്ഞു. നഗരസഭയിലെ 22 അങ്കണവാടികൾ ക്കാണ് പദ്ധതിയിൽ ഉൾപ്പെടുത്തി പ്യൂരിഫയർ വാങ്ങി നൽകിയത്.