അച്ഛൻ യാത്രക്കാരൻ മകൾ പൈലറ്റും; കണ്ണപുരം മാറ്റാങ്കീൽ സ്വദേശി സതീഷ് മുതലയിലും മകൾ ശ്രുതി സതീഷും
കണ്ണൂർ : അച്ഛൻ യാത്രക്കാരൻ മകൾ പൈലറ്റും കൊച്ചിയിൽ നിന്ന് ബഹ്റൈനിലേക്ക് നടത്തിയ സ്വപ്നയാത്രയുടെ സന്തോഷത്തിലാണ് കണ്ണപുരം മാറ്റാങ്കീൽ സ്വദേശി സതീഷ് മുതലയിലും മകൾ ശ്രുതി സതീഷും. ഇൻഡിഗോ എയർലൈൻസിൻ്റെ പൈലറ്റ് ക്യാപ്റ്റൻ ശ്രുതി സതീഷിന് ഓഗസ്റ്റ് 23 ശനിയാഴ്ച ജീവിതത്തിലെ മറക്കാനാവാ ത്ത ദിവസമാണ്. കൊച്ചിയിൽ നിന്ന് ബഹറിനിലേക്ക് പറത്തിയ വിമാനത്തിൽ ശ്രുതിയുടെ പിതാവ് സതീഷും ഒപ്പം ഉണ്ടായിരുന്നു. മകൾ പറത്തിയ വിമാനത്തിൽ യാത്ര ചെയ്തതിന്റെ സന്തോഷത്തിൽ ആയിരുന്നു അദ്ദേഹം ഒപ്പം മകളും. ടേക്ക് ഓഫീന് മുൻപ് ആ അസുല ഭനിമിഷം വിമാനത്തിലുള്ളവരോട് പങ്കുവെച്ചു. 18-ാം വയസിൽ തന്നെ കമേഷ്യൽ പൈലറ്റ്ലൈസൻസ് നേടി ഏറ്റവും പ്രായം കുറഞ്ഞ പൈലറ്റ് എന്ന ഖ്യാതി നേടിയ ശ്രുതി ഇന്ത്യൻ കോസ്റ്റു ഗാർഡിലെ വിരമിച്ച ഡെപ്യൂട്ടി കമാൻ്റൻ്റ് കൂടിയാണ് ശ്രുതിയുടെ ജീവിത പങ്കാളി ഇ ആർ ദേവരാജും ഇന്ത്യൻ കോസ്റ്റ് ഗാർഡിലെ റിട്ട. കമാൻഡൻ്റാണ് നിലവിൽ ഇരുവരും ഇൻഡിഗോ എയർലൈനിലാണ് സേവനം അനുഷ്ഠിക്കുന്നത്.കേരളത്തെ പിടിച്ചു കുലുക്കിയ പ്രളയ കാലിയളവിൽ രക്ഷാപ്രവർത്തനങ്ങൾക്കും ആവശ്യമായ ഇടങ്ങളിൽ ഭക്ഷണം ഉൾപ്പെടെ എത്തിക്കുന്നതിനും മുന്നിൽ ഉണ്ടായിരുന്നു ഈ പൈലറ്റ് ദമ്പതികൾ.