
വിദ്യാർത്ഥികൾക്കുള്ള ക്യാഷ് അവാർഡ് വിതരണവും പഠന ക്ലാസും നടന്നു
കണ്ണൂർ : കണ്ണൂർ ജില്ല പ്രൈവറ്റ് ഹോസ്പിറ്റൽ ഏൻഡ് മെഡിക്കൽ ഷോപ്പ് എംപ്ലോയിസ് യൂണിയൻ സിഐടിയു വിദ്യാർത്ഥികൾക്കുള്ള ക്യാഷ് അവാർഡ് വിതരണവും പഠന ക്ലാസും കണ്ണൂർ സി. കണ്ണൻ സ്മാരക മന്ദിരത്തിൽ നടന്നു. സിഐടിയു സംസ്ഥാന സെക്രട്ടറി കെ പി സഹദേവൻ ഉദ്ഘാടനം ചെയ്തു. ആരോഗ്യ മേഖലയിലെ തൊഴിൽ നിയമങ്ങളും തൊഴിലാളികളുടെ അവകാശങ്ങളും വിഷയത്തിൽ കേരള സ്റ്റേറ്റ് പ്രൈവറ്റ് ഹോസ്പിറ്റൽ എംപ്ലോയീസ് ഫെഡറേഷൻ സിഐടിയു സംസ്ഥാന വൈസ് പ്രസിഡണ്ട് കെ വേലായുധൻ സംസാരിച്ചു പി ഹരീന്ദ്രൻ അധ്യക്ഷത വഹിച്ചു. വി വി ബാലകൃഷ്ണൻ, കെ അശോകൻ, പി ഹരിദാസൻ തുടങ്ങിയവർ സംസാരിച്ചു.