കടമ്പേരി ശ്രീ ചുഴലി ഭഗവതി ക്ഷേത്രത്തിലെ ഈവർഷത്തെ ഉത്സവാഘോഷം ജനുവരി 25 മുതൽ 28 വരെ നടക്കും
കണ്ണൂർ : കടമ്പേരി ശ്രീ ചുഴലി ഭഗവതി ക്ഷേത്രത്തിലെ ഈ വർഷത്തെ ഉത്സവാഘോഷം ജനുവരി 25 മുതൽ28 വരെ നടക്കും. പാട്ടുത്സവത്തിന് മുന്നോടിയായി സുദർശനചക്രപൂജ നടന്നു.നിരവധി ഭക്തർ പങ്കെടുത്തു. കടമ്പേരി ശ്രീ ചുഴലി ഭഗവതി ക്ഷേത്രത്തിലെ ഈ വർഷത്തെ ഉത്സവാഘോഷം ജനുവരി 25 മുതൽ28 വരെ നടക്കും. വിവിധ പരിപാടികൾ ഒരുക്കിയിട്ടുണ്ട്. ബുധനാഴ്ച രാത്രി നടന്ന സുദർശനചക്രപൂജ നടന്നു.
മറ്റ് ശുദ്ധികർമങ്ങളും ഇതോടൊപ്പം നടന്നു. പൂജക്ക് തന്ത്രി ചെങ്ങളായി ചുഴലിയിലെ പുതുശേരി ഇല്ലത്ത് ശങ്കരൻനമ്പൂതിരി,സുജി നമ്പൂതിരി, ജ്യോത്സ്യർ രവീന്ദ്രൻകടമ്പേരി, ക്ഷേത്രം ഊരാളൻ എസ്.കെ. കുഞ്ഞിരാമൻ നായനാർ, ആഘോഷകമ്മിറ്റി ചെയർമാൻ എം.വി.രവീന്ദ്രൻ, കമ്മിറ്റി അംഗങ്ങളായ ടി.വി.വാസുദേവൻ, ഗോപി മഞ്ഞേരി, പി.വി.ബാലകൃഷ്ണൻ, പി.വി.മുകുന്ദൻ, ഇ.വിഭാസ്ക്കരൻ എന്നിവർ നേതൃത്വം നൽകി. വ്യാഴാഴ്ച രാവിലെ തിലോ ഹോമവും മറ്റു ശുദ്ധികർമ്മങ്ങളും നടന്നു. ഈ മാസം 31 മുതൽ ഫിബ്രവരി 10വരെ നവീകരണ പുന:പ്രതിഷ്ഠാ കലശവും നടക്കുന്നുണ്ട്. 22 വർഷത്തിന് ശേഷമാണ് ഇത്തരത്തിലുള്ള ഒരു താന്ത്രിക കർമം നടക്കുന്നത്. പുതുശ്ശേരി ഇല്ലത്ത് ബ്രഹ്മശ്രീ ശങ്കരൻ നമ്പൂതിരിപ്പാട് അവർകളുടെ കാർമികത്വത്തിലാണ് ചടങ്ങ് നടക്കുന്നത്. ക്ഷേത്രത്തിലേക്കുള്ള പൂജാശംഖ് പാരമ്പര്യട്രസ്റ്റി സുജിത്ത് നമ്പൂതിരിക്ക് നൽകി സമർപ്പിച്ചു. ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണ്