ലിറ്റ് ചാറ്റ് 2024-25 വീഡിയോ ലോഞ്ചിംഗ് കോളേജിൽ നടന്നു; മേയർ മുസ്ലിഹ് മഠത്തിൽ പ്രകാശനം നിർവ്വഹിച്ചു
കണ്ണൂർ : കാഞ്ഞിരോട് നഹർ ആർട്സ് ആൻ്റ് സയൻസ് കോളേജ് ഇംഗ്ലീഷ് ഡിപ്പാർട്ട്മെൻ്റ് മീഡിയവിങ്ങിൻ്റെ ആഭിമുഖ്യത്തിൽ ലിറ്റ് ചാറ്റ് 2024-25 വീഡിയോ ലോഞ്ചിംഗ് കോളേജിൽ നടന്നു. മേയർ മുസ്ലിഹ് മഠത്തിൽ പ്രകാശനം നിർവ്വഹിച്ചു..പ്രിൻസിപ്പാൾ പ്രഫ: കെ.പി. അരവിന്ദാക്ഷൻ അധ്യക്ഷതവഹിച്ചു. കോളേജ് കൺവീനർ വി.പി.ഷർഫുദീൻ മുഖ്യ പ്രഭാഷണം നടത്തി. ചടങ്ങിൽ വെച്ച് കണ്ണൂർ ജില്ലയിൽ നിന്നും വിവിധ മേഖലയിൽ പ്രഗൽഭരായ 100 വ്യക്തിത്വങ്ങളെ ഉൾക്കൊള്ളിച്ച 100 പവർഫുൾ സ്റ്റോറീസ് എന്ന പുസ്തക പ്രകാശനവും മേയർ കോളേജ് കൺവീനർ വി.പി. ഷറഫുദ്ദീന് നൽകി നിർവ്വഹിച്ചു. എഴുത്തുകാരൻ ഒ.എം. അബൂബക്കർ മറുപടി പ്രസംഗം നടത്തി.കെ.പി. അനാമിക, അഷറഫ് മാസ്റ്റർ, അബ്ദുൾ കമ്പീർ , എം.പി. നിമ്രാസ്, ടി.പി. സന്ധ്യ തുടങ്ങിയവർ സംസാരിച്ചു.